നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ അടക്കം കുറ്റവിമുക്തനാക്കിയ വിധിയിൽ രൂക്ഷ വിമർശനവുമായി നടി പാർവതി തിരുവോത്ത്.ഇത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണമാണെന്നും ഇത് എന്ത് നീതിയാണെന്നും നടി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.“എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’ എന്നാണ് പാര്‍വതി ഇന്‍സ്റ്റാ സ്റ്റോറിയില്‍ പങ്കുവച്ചത്.നിയമം നീതിയുടെ വഴിക്ക് പോകട്ടെയെന്ന താരസംഘടന അമ്മയുടെ പോസ്റ്റിന് പിന്നാലെയാണ് നടിയുടെ പ്രതികരണം. എന്നും അവൾക്കൊപ്പമാണെന്നും നടി നേരത്തെ തന്നെ പറഞ്ഞിരുന്നു.കേസിലെ ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരെനാണ് കോടതിയുടെ നിലവിലെ കണ്ടെത്തൽ. തെളിവുകളുടെ അഭാവത്തിലാണ് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നത്.











