• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

രണ്ട് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു; രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ckmnews by ckmnews
December 5, 2025
in Kerala
A A
രണ്ട് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു; രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
0
SHARES
133
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനായി മാറ്റി. സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ നാളെ പരി​ഗണിക്കാനായി മാറ്റിയത്. രണ്ട് കോടതികളിൽ അപേക്ഷ സമർപ്പിച്ചതിനാലാണ് കോടതി നടപടി. ഏതെങ്കിലും ഒരു അപേക്ഷ പിൻവലിക്കാനും കോടതി രാ​ഹുലിനോട് ആവശ്യപ്പെട്ടു. രാഹുലിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. അന്വേഷണത്തോട് രാഹുൽ ഈശ്വർ സഹകരിക്കുന്നില്ലെന്നും സൈബർ പൊലീസ് കോടതിയിൽ അറിയിച്ചു.നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതിയിൽ രാഹുൽ ഈശ്വർ ജാമ്യഹർജി നൽകിയിരുന്നു. ഇത് ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കീഴ്‌ക്കോടതിയിൽ ഹർജി നൽകിയത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനെയും ചോദ്യം ചെയ്താണ് രാഹുലിന്റെ ഹർജി. ഇതിനിടെ ജയിലിൽ നിരാഹാരം തുടരുന്ന രാഹുലിനെ ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രാഹുലിന് ഡ്രിപ്പ് ഇടും. ആരോഗ്യനിലയിൽ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ നിലവിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തുടരുകയാണ്.

Related Posts

പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം
Kerala

പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം

July 31, 2026
128
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

July 31, 2026
79
തീപിടിച്ചയുടൻ ഓടി കുളത്തിൽ ചാടി; വെമ്പായത്തെ ബാർ ആക്രമണത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു
Kerala

തീപിടിച്ചയുടൻ ഓടി കുളത്തിൽ ചാടി; വെമ്പായത്തെ ബാർ ആക്രമണത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു

July 31, 2026
184
സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു
Kerala

സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു

July 31, 2026
119
പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു
Kerala

പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു

July 31, 2026
170
മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു
Kerala

മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

July 31, 2026
44
Next Post
സുപ്രധാന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ; വയോധികർക്കും മുതിർന്ന സ്ത്രീകൾക്കും ലോവർ ബർത്ത്, ബുക്കിങ് ഓപ്ഷൻ നൽകിയില്ലെങ്കിലും മുൻഗണന

സുപ്രധാന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ; വയോധികർക്കും മുതിർന്ന സ്ത്രീകൾക്കും ലോവർ ബർത്ത്, ബുക്കിങ് ഓപ്ഷൻ നൽകിയില്ലെങ്കിലും മുൻഗണന

Recent News

അറബി ഭാഷാ മികവിന്റെ മഹാമേള: അലിഫ് സംസ്ഥാന ടാലൻറ് ടെസ്റ്റ് ശ്രദ്ധേയമായി

അറബി ഭാഷാ മികവിന്റെ മഹാമേള: അലിഫ് സംസ്ഥാന ടാലൻറ് ടെസ്റ്റ് ശ്രദ്ധേയമായി

August 2, 2026
28
മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

August 2, 2026
45
ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി എ പി അനില്‍കുമാര്‍

ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി എ പി അനില്‍കുമാര്‍

August 2, 2026
50
മഴക്കെടുതി: ‘സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടായ കുറ്റകരമായ അനാസ്ഥ;മുന്നറിയിപ്പ് നൽകുന്നതിൽ പാളിച്ച പറ്റി’; എം.വി.ഗോവിന്ദൻ

മഴക്കെടുതി: ‘സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടായ കുറ്റകരമായ അനാസ്ഥ;മുന്നറിയിപ്പ് നൽകുന്നതിൽ പാളിച്ച പറ്റി’; എം.വി.ഗോവിന്ദൻ

August 2, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025