• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, March 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഇനിയും ഇളവില്ല, ക്യാമറയില്ലെങ്കിൽ കടുത്ത നടപടി; സ്‌കൂള്‍ ബസ്സുകൾക്ക് മന്ത്രിയുടെ താക്കീത്

cntv team by cntv team
November 26, 2025
in Kerala
A A
ഇനിയും ഇളവില്ല, ക്യാമറയില്ലെങ്കിൽ കടുത്ത നടപടി; സ്‌കൂള്‍ ബസ്സുകൾക്ക് മന്ത്രിയുടെ താക്കീത്
0
SHARES
112
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സ്‌കൂള്‍ ബസുകളില്‍ ഉടന്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. സ്‌കൂള്‍ വാഹനങ്ങളില്‍ ക്യാമറ വയ്ക്കണമെന്ന നിര്‍ദേശം വന്നതിന് പിന്നാലെ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഇതിന് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ സമയവും കഴിഞ്ഞിട്ടും ഇപ്പോള്‍ ക്യാമറ ഘടിപ്പിക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.ഇനിയും ക്യാമറ സ്ഥാപിക്കാതെ മുന്നോട്ട് പോകാമെന്ന് കരുതേണ്ടന്ന് മുന്നറിയിപ്പ് നല്‍കിയ മന്ത്രി, രക്ഷിതാക്കളും പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും നാട്ടുകാരും ഉദ്യോഗസ്ഥരും സ്‌കൂള്‍ ബസുകളില്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ടോയെന്ന കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഈ പറയുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശമായി കൂടി കണക്കാക്കണം. സ്‌കൂള്‍ വാഹനങ്ങളില്‍ ക്യാമറയുണ്ടോയെന്ന കാര്യത്തില്‍ പരിശോധന ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.വളരെ കര്‍ശനമായ പരിശോധനയായിരിക്കും ഉദ്യോഗസ്ഥര്‍ നടത്തുക. ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് പിഴ കനത്ത പിഴ ഈടാക്കും. പിന്നീട് ക്യാമറകള്‍ സ്ഥാപിച്ച ശേഷം മാത്രമായിരിക്കും വാഹനങ്ങള്‍ വിട്ടുനല്‍കുകയെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിക്ക് ഒരു നിയമം മറ്റുള്ളവര്‍ക്ക് ഒരു നിയമം എന്ന് പറഞ്ഞ് ആരും വരേണ്ട. ഈ നിര്‍ദേശം വന്നയുടന്‍ തന്നെ ഞാന്‍ മാനേജ്‌മെന്റിന്റെ ചുമതല വഹിക്കുന്ന സ്‌കൂളിലെ എല്ലാ ബസുകളിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.2025 ജനുവരി മുതലുള്ള കണക്കുകള്‍ പരിശോധിച്ചതില്‍ നിന്ന് എല്ലാ മാസവും സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്താനായത്. പല അപകടത്തിലും മരണം പോലുമുണ്ടായിട്ടുണ്ട്. സ്‌കൂള്‍ ബസ് അപകടത്തില്‍ കുഞ്ഞുങ്ങള്‍ മരിക്കുകയെന്നത് അങ്ങേയറ്റം ദുഃഖകരമാണ്. കുഞ്ഞുങ്ങള്‍ക്ക് അപകടമില്ലാത്ത യാത്ര ഉറപ്പാക്കുകയെന്നത് എല്ലാ ജനങ്ങളുടെയും ഉത്തരവാദിത്വമാണെന്നും മന്ത്രി ഗണേഷ് കുമാര്‍ ഓര്‍മിപ്പിക്കുന്നു. എട്ട് സീറ്റുകള്‍ക്ക് മുകളിലുള്ള എല്ലാ വാഹനങ്ങളിലും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ സ്‌കൂള്‍ ബസുകളിലും ക്യാമറ സ്ഥാപിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഭൂരിപക്ഷം വരുന്ന സ്‌കൂള്‍ ബസുകളിലും ഇത് സ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രൈവറ്റ് ബസുകളിലും അഞ്ച് ക്യാമറകള്‍ വെക്കുന്നുണ്ടെങ്കില്‍ സ്‌കൂള്‍ ബസുകളില്‍ മൂന്ന് ക്യാമറ വെച്ചാല്‍ മതിയെന്നും മന്ത്രി അറിയിച്ചു.

Related Posts

‘മന്ത്രി സ്ഥാനം രാജിവയ്ക്കാൻ  ഉദ്ദേശിക്കുന്നില്ല, ചിലർ  തന്റെ  ചോര  കുടിക്കാൻ  കാത്തിരിക്കുന്നു’
Kerala

‘മന്ത്രി സ്ഥാനം രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല, ചിലർ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുന്നു’

March 10, 2026
85
കൗൺസിലിങ്ങിനിടെ ഉപദ്രവിക്കാൻ ശ്രമം; റിമാൻഡിലുള്ള മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്‌സോ കേസ്
Kerala

കൗൺസിലിങ്ങിനിടെ ഉപദ്രവിക്കാൻ ശ്രമം; റിമാൻഡിലുള്ള മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്‌സോ കേസ്

March 10, 2026
110
കെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനുശേഷം
Kerala

കെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനുശേഷം

March 10, 2026
115
കയറിൽ കെട്ടിയിറക്കിയ ചക്ക ചോദിക്കാതെ എടുത്തുകൊണ്ടുപോയ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം
Kerala

കയറിൽ കെട്ടിയിറക്കിയ ചക്ക ചോദിക്കാതെ എടുത്തുകൊണ്ടുപോയ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം

March 10, 2026
229
നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി
Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

March 10, 2026
98
മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നു’; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ
Kerala

മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നു’; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ

March 10, 2026
312
Next Post
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; 94,000ത്തിലേക്ക്

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; 94,000ത്തിലേക്ക്

Recent News

നഴ്‌സസ് സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി; ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് പൊലീസിനും തൊഴില്‍ വകുപ്പിനും നിര്‍ദേശം

നഴ്‌സസ് സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി; ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് പൊലീസിനും തൊഴില്‍ വകുപ്പിനും നിര്‍ദേശം

March 11, 2026
1
തൃശൂരില്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

തൃശൂരില്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

March 11, 2026
5
പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ;ആലുവ-നെടുമ്പാശ്ശേരി ഭാഗത്ത് ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ;ആലുവ-നെടുമ്പാശ്ശേരി ഭാഗത്ത് ഗതാഗത നിയന്ത്രണം

March 11, 2026
2
അമയിൽ അയൽക്കൂട്ടം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താര്‍ വിരുന്ന് സംഘടപ്പിച്ചു

അമയിൽ അയൽക്കൂട്ടം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താര്‍ വിരുന്ന് സംഘടപ്പിച്ചു

March 11, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025