ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.യുഡിഎഫ് ഭരണ കാലത്തെ പഞ്ചായത്ത് ബോർഡ് പ്രസിഡണ്ട് ആയിരുന്ന ഇന്ദിരാചന്ദ്രൻ നന്നംമുക്ക് പഞ്ചായത്തിൽ പത്താം വാർഡിൽ ബിജെപിക്ക് വേണ്ടി മത്സരിക്കും.കേരള രാഷ്ട്രീയ രംഗത്ത് മാറ്റത്തിന്റെ തുടക്കമാകും പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം എന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം ബിജെപി പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി കെ കെ സുരേന്ദ്രൻ പറഞ്ഞു . നരേന്ദ്രമോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ പഞ്ചായത്തിലെ ജനങ്ങൾക്ക് കൂടി ലഭ്യമാകണമെങ്കിൽ ബിജെപി അധികാരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു.10 വർഷത്തെ എൽഡിഎഫ് ഭരണം മൂലം വികസന മുരടിപ്പ് നേരിടുകയാണ് നന്നംമുക്ക് പഞ്ചായത്ത് എന്നും ബിജെപി അധികാരത്തിൽ വന്നാൽ വൻ വികസന കുതിപ്പ് ആകുമെന്നും അദ്ദേഹം പറഞ്ഞു.പഞ്ചായത്തിലെ മുഴുവൻ സ്ഥാനാർത്ഥികളുമായി നടത്തിയ പ്രകടനത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.പ്രസാദ് പടിഞ്ഞാക്കര,അനീഷ് മൂക്കുതല,ടി ഗോപാലകൃഷ്ണൻ,ജെനു പട്ടേരി,ഷീല സാജൻ,രാധാകൃഷ്ണൻ പട്ടേരി എന്നിവർ നേതൃത്വം നൽകി







