• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 21, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഷെയർ ട്രേഡിംഗിന്റെ പേരിൽ 16 ലക്ഷം യുവതി തട്ടി, ലാഭമുണ്ടെന്ന് വിശ്വസിപ്പിക്കാൻ വ്യാജ ആപ്പും

cntv team by cntv team
November 19, 2025
in Crime
A A
ഷെയർ ട്രേഡിംഗിന്റെ പേരിൽ 16 ലക്ഷം യുവതി തട്ടി, ലാഭമുണ്ടെന്ന് വിശ്വസിപ്പിക്കാൻ വ്യാജ ആപ്പും
0
SHARES
79
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. തിരുമല പുത്തേരിൽ വീട്ടിൽ ആര്യാദാസിനെയാണ് (33) ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതിയെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഐശ്വര്യ ആൻ ജേക്കബ് ആശുപത്രിയിലെത്തി റിമാൻഡ് ചെയ്തു.സ്വകാര്യ ഷെയർ ട്രേഡിംഗ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. രണ്ടുമാസത്തിനിടയിൽ 16.6 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പരാതിക്കാരൻ അയച്ചുകൊടുത്ത പണം ലാഭത്തോടെ വ്യാജ ആപ്പിൽ പ്രത്യക്ഷപ്പെട്ടു, എന്നാൽ തുക പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് വിവരം പരാതിക്കാരന് മനസിലായത്. തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പരാതി നൽകുകയായിരുന്നു.അന്വേഷണത്തിൽ പണം പ്രതി തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങിയെന്ന് കണ്ടെത്തി. തട്ടിയെടുത്ത പണത്തിൽ നിന്ന് 4.5 ലക്ഷം രൂപ പോർട്ടൽ വഴി മരവിപ്പിക്കാനായി. ഇത് പരാതിക്കാരന് തിരികെ ലഭ്യമാകും.പ്രതിക്കെതിരെ എറണാകുളം സിറ്റി, ഡൽഹി, മഹാരാഷ്ട്ര, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, ഉത്തർപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലായി 28 പരാതികൾ നിലവിലുണ്ട്.ആലപ്പുഴ ഡി.സി.ആർ.ബി ഡിവൈ.എസ്.പി എം.എസ്.സന്തോഷിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി.ജോർജ്ജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ആതിര ഉണ്ണിക്കൃഷ്ണൻ,ശരത്ചന്ദ്രൻ,അസി.സബ് ഇൻസ്‌പെക്ടർമാരായ ജെ.രഞ്ജിത്ത്,അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ദീപ്തിമോൾ,സി.പി.ഒ ജേക്കബ് സേവ്യർ,വിദ്യ ഒ.കുട്ടൻ,കെ.യു.ആരതി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Posts

അരീക്കോട് 11കാരിയെ ബലാത്സംഗം ചെയ്ത പിതാവിന് 178 വർഷം കഠിന തടവ്
Crime

അരീക്കോട് 11കാരിയെ ബലാത്സംഗം ചെയ്ത പിതാവിന് 178 വർഷം കഠിന തടവ്

November 19, 2025
315
തമിഴ്നാട്ടിൽ പ്രണയം നിരസിച്ച പന്ത്രണ്ടാം ക്ലാസുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തി
Crime

തമിഴ്നാട്ടിൽ പ്രണയം നിരസിച്ച പന്ത്രണ്ടാം ക്ലാസുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തി

November 19, 2025
409
കേരളോത്സവത്തിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: റിട്ട. അധ്യാപകന്‍ അറസ്റ്റില്‍
Crime

കേരളോത്സവത്തിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: റിട്ട. അധ്യാപകന്‍ അറസ്റ്റില്‍

November 19, 2025
271
കൊച്ചിയിൽ 15 കാരിയെ പീഡിപ്പിച്ച കേസിൽ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Crime

കൊച്ചിയിൽ 15 കാരിയെ പീഡിപ്പിച്ച കേസിൽ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

November 18, 2025
285
തൃശൂരിൽ ലഹരിക്ക് പണം കണ്ടെത്താൻ മുളകുപൊടിയിറഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല കവർന്നു, യുവതി പിടിയിൽ
Crime

തൃശൂരിൽ ലഹരിക്ക് പണം കണ്ടെത്താൻ മുളകുപൊടിയിറഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല കവർന്നു, യുവതി പിടിയിൽ

November 18, 2025
298
മലപ്പുറത്ത് ഹണി ട്രാപ്പിൽ യുവാവ് ജീവനൊടുക്കിയ കേസിൽ യുവതിയും ഭർത്താവുമടക്കം നാലുപേർ അറസ്റ്റിൽ
Crime

മലപ്പുറത്ത് ഹണി ട്രാപ്പിൽ യുവാവ് ജീവനൊടുക്കിയ കേസിൽ യുവതിയും ഭർത്താവുമടക്കം നാലുപേർ അറസ്റ്റിൽ

November 17, 2025
409
Next Post
ജനസംഖ്യ ഒന്നരലക്ഷം; ലോകകപ്പിന് യോഗ്യത നേടുന്ന ചരിത്രത്തിലെ ഏറ്റവും കുഞ്ഞൻ രാജ്യമായി കുറാസോ

ജനസംഖ്യ ഒന്നരലക്ഷം; ലോകകപ്പിന് യോഗ്യത നേടുന്ന ചരിത്രത്തിലെ ഏറ്റവും കുഞ്ഞൻ രാജ്യമായി കുറാസോ

Recent News

കുറ്റിപ്പുറത്ത് അയ്യപ്പൻമാർ‌ക്ക് ഇനിയും വാഹനങ്ങൾ നിർത്താം; പുതിയ സ്ഥലം കണ്ടെത്തി ദേശീയപാത അതോറിറ്റി

കുറ്റിപ്പുറത്ത് അയ്യപ്പൻമാർ‌ക്ക് ഇനിയും വാഹനങ്ങൾ നിർത്താം; പുതിയ സ്ഥലം കണ്ടെത്തി ദേശീയപാത അതോറിറ്റി

November 21, 2025
3
എംആർ അജിത് കുമാറിന് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തുടരന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

എംആർ അജിത് കുമാറിന് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തുടരന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

November 21, 2025
3
മരിച്ചുപോയ പതിനാറുകാരിയെ സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തി; മലപ്പുറത്ത് പ്രതി അറസ്റ്റിൽ

മരിച്ചുപോയ പതിനാറുകാരിയെ സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തി; മലപ്പുറത്ത് പ്രതി അറസ്റ്റിൽ

November 21, 2025
279
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്

November 21, 2025
28
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025