• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 21, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ആന്ധ്രാപ്രദേശിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് സ്ത്രീകളടക്കം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

cntv team by cntv team
November 19, 2025
in National
A A
ആന്ധ്രാപ്രദേശിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് സ്ത്രീകളടക്കം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു
0
SHARES
102
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അമരാവതി: ആന്ധ്രാപ്രദേശിലെ മരേഡുമില്ലിയിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. ഇതിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. ആന്ധ്രാപ്രദേശ് ഇന്റലിജൻസ് എഡിജി മഹേഷ് ചന്ദ്ര ലദ്ദ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.കൊല്ലപ്പെട്ടവരിൽ ഒരാൾ ശ്രീകാകുളം സ്വദേശി ശങ്കർ (മെതുരി ജോഖ റാവു) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ തിരിച്ചറിയാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആന്ധ്ര – ഒഡീഷ അതിർത്തി മേഖല കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. ആയുധ നിർമ്മാണം അടക്കമുള്ളവയിൽ ഇയാൾ വൈദഗ്ദ്ധ്യം നേടിയിരുന്നുവെന്നാണ് വിവരം. ഇന്നലെ നടത്തിയ ഏറ്റുമുട്ടലിൽ സർക്കാർ 50 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് മദ്വി ഹിദ്മ എന്ന സന്തോഷിനെ (44) സുരക്ഷാസേന വധിച്ചിരുന്നു. സാധാരണക്കാർക്കും സുരക്ഷാസേനയ്ക്കുമെതിരായ 26 ആക്രമണങ്ങളുടെ പിന്നിലുണ്ടായിരുന്നത് ഹിദ്മയാണ്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്ത സി ആർ പി എഫ് ജവാൻമാരായിരുന്നു ഇയാളുടെ പ്രധാന ലക്ഷ്യം.കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ ഹിദ്മയുടെ ഭാര്യയും മാവോയിസ്റ്റ് മൊബൈൽ പൊളിറ്റിക്കൽ സ്‌കൂൾ മേധാവിയുമായ മദകം രാജെ അടക്കം അഞ്ചുപേരെയും സുരക്ഷാസേന വധിച്ചിരുന്നു. ഇതിനുപിന്നാലെ ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഏഴ് മാവോയിസ്റ്റുകളെ ഇന്ന് വധിച്ചത്.വിവിധ ജില്ലകളിൽ നിന്നായി 50 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും ആന്ധ്രാപ്രദേശിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അറസ്റ്റാണിതെന്നും അധികൃതർ‌ അറിയിച്ചു. അടുത്ത മാർച്ചോടെ രാജ്യത്തെ മാവോയിസ്റ്റ് മുക്തമാക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Posts

നിതീഷ്‌ കുമാർ 10.0; ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
National

നിതീഷ്‌ കുമാർ 10.0; ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

November 20, 2025
52
‘പ്രധാനമന്ത്രി സംസാരിക്കുന്നതെല്ലാം ഇന്ത്യയുടെ വികസനത്തെക്കുറിച്ച്’, വീണ്ടും മോദിയെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍
National

‘പ്രധാനമന്ത്രി സംസാരിക്കുന്നതെല്ലാം ഇന്ത്യയുടെ വികസനത്തെക്കുറിച്ച്’, വീണ്ടും മോദിയെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍

November 18, 2025
115
45 ലക്ഷം തലക്ക് വിലയിട്ട കൊടുംഭീകരൻ; മാവോയിസ്റ്റ് കമാൻഡർ മാദ്വി ഹിഡ്മയെ വധിച്ച് സുരക്ഷാസേന
National

45 ലക്ഷം തലക്ക് വിലയിട്ട കൊടുംഭീകരൻ; മാവോയിസ്റ്റ് കമാൻഡർ മാദ്വി ഹിഡ്മയെ വധിച്ച് സുരക്ഷാസേന

November 18, 2025
107
കുട്ടികളെ ആകര്‍ഷിക്കുന്ന ടെട്രാ പാക്കിൽ മദ്യം വില്‍ക്കുന്ന സംസ്ഥാന സർക്കാരുകൾക്കെതിരെ സുപ്രീം കോടതി
National

കുട്ടികളെ ആകര്‍ഷിക്കുന്ന ടെട്രാ പാക്കിൽ മദ്യം വില്‍ക്കുന്ന സംസ്ഥാന സർക്കാരുകൾക്കെതിരെ സുപ്രീം കോടതി

November 18, 2025
70
ഡൽഹി സ്ഫോടനക്കേസ്; മകനെ കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു
National

ഡൽഹി സ്ഫോടനക്കേസ്; മകനെ കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

November 18, 2025
229
വോട്ട് ചോരി ആരോപണം; രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി
National

വോട്ട് ചോരി ആരോപണം; രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി

November 15, 2025
371
Next Post
ഷെയർ ട്രേഡിംഗിന്റെ പേരിൽ 16 ലക്ഷം യുവതി തട്ടി, ലാഭമുണ്ടെന്ന് വിശ്വസിപ്പിക്കാൻ വ്യാജ ആപ്പും

ഷെയർ ട്രേഡിംഗിന്റെ പേരിൽ 16 ലക്ഷം യുവതി തട്ടി, ലാഭമുണ്ടെന്ന് വിശ്വസിപ്പിക്കാൻ വ്യാജ ആപ്പും

Recent News

മരിച്ചുപോയ പതിനാറുകാരിയെ സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തി; മലപ്പുറത്ത് പ്രതി അറസ്റ്റിൽ

മരിച്ചുപോയ പതിനാറുകാരിയെ സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തി; മലപ്പുറത്ത് പ്രതി അറസ്റ്റിൽ

November 21, 2025
185
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്

November 21, 2025
14
ഫിഫയുടെ ഏറ്റവും പുതുക്കിയ റാങ്കിങില്‍ ഇന്ത്യന്‍ ടീമിന് വന്‍ തിരിച്ചടി

ഫിഫയുടെ ഏറ്റവും പുതുക്കിയ റാങ്കിങില്‍ ഇന്ത്യന്‍ ടീമിന് വന്‍ തിരിച്ചടി

November 21, 2025
2
കോഴി മുട്ടയ്ക്ക് റെക്കോർഡ് വില ; ഒരു മുട്ടയ്ക്ക് 7 രൂപ 50 പൈസ

കോഴി മുട്ടയ്ക്ക് റെക്കോർഡ് വില ; ഒരു മുട്ടയ്ക്ക് 7 രൂപ 50 പൈസ

November 21, 2025
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025