പയ്യോളി(കോഴിക്കോട്): പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിട്ട. അധ്യാപകന്‍ അറസ്റ്റില്‍. മണിയൂര്‍ എളമ്പിലാട് മീത്തലെ പൊയില്‍ എം.പി. വിജയനെ(70)യാണ് വടകര ഡിവൈഎസ്പി എ. ഉമേഷ് അറസ്റ്റുചെയ്തത്.മണിയൂര്‍ പഞ്ചായത്ത് കേരളോത്സവത്തിനിടയില്‍ ഒക്ടോബര്‍ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതിയെ പിടികൂടാത്തതിനെച്ചൊല്ലി ഏറെ രാഷ്ട്രീയവിവാദങ്ങള്‍ ഉടലെടുത്തിരുന്നു. മണിയൂര്‍ പഞ്ചായത്ത് ഓഫീസിലേക്കും പയ്യോളി പോലീസ് സ്റ്റേഷനിലേക്കും ഭരണ-പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. നേരത്തേ കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.











