• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

കുട്ടികളെ ആകര്‍ഷിക്കുന്ന ടെട്രാ പാക്കിൽ മദ്യം വില്‍ക്കുന്ന സംസ്ഥാന സർക്കാരുകൾക്കെതിരെ സുപ്രീം കോടതി

cntv team by cntv team
November 18, 2025
in National
A A
കുട്ടികളെ ആകര്‍ഷിക്കുന്ന ടെട്രാ പാക്കിൽ മദ്യം വില്‍ക്കുന്ന സംസ്ഥാന സർക്കാരുകൾക്കെതിരെ സുപ്രീം കോടതി
0
SHARES
78
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ടെട്രാ പാക്കുകളില്‍ മദ്യം വില്‍ക്കുന്നതില്‍ ആശങ്കയും അതൃപ്തിയും പ്രകടിപ്പിച്ച് സുപ്രീം കോടതി. സ്‌കൂള്‍ കുട്ടികളെ എളുപ്പത്തില്‍ ആകര്‍ഷിക്കുന്ന ജ്യൂസ് പാക്കറ്റുകളില്‍ മദ്യം വില്‍ക്കാനുള്ള തീരുമാനം അപകടകരവും വഞ്ചനാപരവുമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ പൊതുജനാരോഗ്യത്തേക്കാള്‍ വരുമാനത്തിന് മുന്‍ഗണന നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരുകളെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.ടെട്രാ പാക്കുകളില്‍ മദ്യം വില്‍ക്കുന്നത് ഇത് സ്‌കൂള്‍ കുട്ടികളിലേക്ക് എളുപ്പത്തില്‍ എത്താന്‍ സഹായിക്കും. ഇത്തരം പാക്കേജിംഗ് വഞ്ചനാപരമാണെന്നും മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടാതെ പോയേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം.ടെട്രാ പാക്കുകളില്‍ മദ്യം വില്‍ക്കുന്നതിനെ കോടതി ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. ഇത്തരം പാക്കിംഗ് ഫ്രൂട്ട് ജ്യൂസ് ബോക്‌സുകളുടേതിന് സമാനമാണെന്നും ആരോഗ്യ മുന്നറിയിപ്പുകള്‍ ഇതില്‍ നല്‍കുന്നില്ലെന്നും കുട്ടികള്‍ക്ക് എളുപ്പത്തില്‍ സ്‌കൂളിലേക്ക് കൊണ്ടുപോകാന്‍ സൗകര്യപ്രദമാണെന്നും കോടതി ചൂണ്ടിക്കാട്ടി.പ്രമുഖ കമ്പനികളായ ഒറിജിനല്‍ ചോയ്‌സ് വിസ്‌കി വില്‍ക്കുന്ന ജോണ്‍ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡും ഓഫീസേഴ്‌സ് ചോയ്‌സ് വിസ്‌കി വില്‍ക്കുന്ന അലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്‍ഡ് ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള വ്യാപാരമുദ്ര തര്‍ക്കം പരിഗണിക്കവേയായിരുന്നു മദ്യത്തിന്റെ ടെട്രാ പാക്കിംഗ് സംബന്ധിച്ച കോടതിയുടെ വിലയിരുത്തല്‍. വിഷയത്തില്‍ അലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്‍ഡ് ഡിസ്റ്റിലറീസീന് അനുകൂലമായ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ജോണ്‍ ഡിസ്റ്റിലറീസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.വാദം കേള്‍ക്കുന്നതിനിടെ വില്‍പ്പനയ്ക്കുള്ള വിസ്‌കി അടങ്ങിയ ജ്യൂസ് പാക്കറ്റിന് സമാനമായ ടെട്രാ പാക്കറ്റുകള്‍ കോടതിയില്‍ കാണിച്ചതിന് ശേഷമാണ് ഗുരുതരമായ ആശങ്കകള്‍ കോടതി പങ്കുവെച്ചത്. ഇരു കമ്പനികളുടെയും ഉത്പന്നങ്ങള്‍ തമ്മിലുള്ള ബ്രാന്‍ഡിംഗ് സമാനതകള്‍ വിശദീകരിക്കാന്‍ വേണ്ടിയാണ് ഇവ ജഡ്ജിമാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. ഇതോടെയാണ് ജ്യൂസ് പാക്കറ്റുകളില്‍ മദ്യം വില്‍ക്കുന്നത് ഗൗരവമേറിയ വിഷയമാണെന്ന് കോടതി പറഞ്ഞത്.അതേസമയം, കമ്പനികള്‍ തമ്മിലുള്ള വ്യാപാരമുദ്ര പ്രശ്‌നം സൗഹാര്‍ദ്ദപരമായി പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കോടതി മുന്നോട്ടുവെച്ചു. കമ്പനികള്‍ക്കിടയിലെ മത്സരത്തിന്റെ സ്വഭാവവും വാണിജ്യ പശ്ചാത്തലവും നിരീക്ഷിച്ച കോടതി സുപ്രീം കോടതി മുന്‍ ജഡ്ജി എല്‍ നാഗേശ്വര റാവുവിനെ മധ്യസ്ഥതയ്ക്ക് ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തണമെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Related Posts

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു
National

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

June 12, 2026
75
എഥനോൾ കൂടുതൽ ചേർത്ത പെട്രോളിന് വൻ നികുതിയിളവ്, സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ
National

എഥനോൾ കൂടുതൽ ചേർത്ത പെട്രോളിന് വൻ നികുതിയിളവ്, സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ

June 11, 2026
101
സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു
National

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

June 10, 2026
118
സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം
National

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം

June 9, 2026
18
‘എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ’; ലോക്‌സഭയിലും പിളർന്ന് തൃണമൂൽ
National

‘എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ’; ലോക്‌സഭയിലും പിളർന്ന് തൃണമൂൽ

June 8, 2026
213
ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം: കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം
National

ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം: കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം

June 8, 2026
85
Next Post
പത്രികാ സമർപ്പണത്തിന്  സ്ഥാനാർത്ഥിക്കൊപ്പമെത്തിയ   സിപിഎം  ബ്രാഞ്ച്  സെക്രട്ടറി  തൂങ്ങിമരിച്ച നിലയിൽ

പത്രികാ സമർപ്പണത്തിന്  സ്ഥാനാർത്ഥിക്കൊപ്പമെത്തിയ   സിപിഎം  ബ്രാഞ്ച്  സെക്രട്ടറി  തൂങ്ങിമരിച്ച നിലയിൽ

Recent News

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

June 14, 2026
46
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

June 14, 2026
31
പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

June 14, 2026
73
പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

June 14, 2026
950
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025