എരമംഗലം:ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫ്,ആർ ജെ ഡി യോട് കാണിച്ച രാഷ്ട്രീയ വഞ്ചന അംഗീകരിക്കാനാവില്ലെന്ന്
ആർ ജെ ഡി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി യോഗം വിലയിരുത്തി.രാഷ്ട്രീയമായി അപമാനിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് പഞ്ചായത്തില്‍ എൽഡിഫ് മുന്നണി ബന്ധം വിഛേദിക്കാൻ ഐക്യകണ്ഠേന തീരുമാനിച്ചെന്ന് നേതാക്കള്‍ പറഞ്ഞു.തുടർ തീരുമാനങ്ങൾ ആർജെഡി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി യോഗം ചേര്‍ന്ന് കൈക്കൊള്ളുമെന്ന് നേതാക്കൾ പറഞ്ഞു.യുഎം ലച്ചീഫ് അധ്യക്ഷത വഹിച്ചു.കെ നാരായണര്‍,സുരേഷ് പള്ളിയറ,കെ ബഷീര്‍,എന്‍ ഹരിദേവ്,എംഎം ബദറുദ്ധീന്‍,രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു











