ഡ്യൂട്ടിക്ക് ഇടയിൽ വനിത പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. കൊല്ലം നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥന് എതിരെ കേസ്. സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസിന് എതിരെയാണ് കേസെടുത്തത്.നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിയെ കടന്ന് പിടിക്കുകയായിരുന്നു. വനിതാ പൊലീസുകാരിയുടെ പരാതിയിലാണ് കേസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ചവറ പൊലീസ് കേസെടുത്തു.











