ചങ്ങരംകുളം:കാണി ഫിലിം ചലചിത്രോത്സവം ഇന്ന് വൈകിയിട്ട് ചങ്ങരംകുളം മാര്‍സ് സിനിമാസില്‍ സമാപിക്കും.നിരവധി സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ നേടിയ ഫെമിനിച്ചി ഫാത്തിമയുടെ പ്രത്യേക പ്രദർശനം കൂടി വൈകുന്നേരം 6.00 മണിക്ക് മാർസ് സിനിമാസിൽ നടക്കും.ഡെലിഗേറ്റ് പാസ് എടുത്ത് ഇന്നലെ സിനിമ കാണാൻ കഴിയാത്തവർക്ക് ഇന്ന് സിനിമ കാണാവുന്നതാണെന്ന് സംഘാടകര്‍ പറഞ്ഞു.പാസ് എടുക്കാത്തവർക്ക് 100 രൂപ നൽകി സിനിമ കാണാവുന്നതാണ്..ചിത്രത്തിലെ നായിക ഷംല ഹംസ മാർസ് തിയേറ്ററിൽ പ്രദർശനം കാണാൻ ഇന്ന് എത്തുന്നുണ്ട്







