• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശബരിമല കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ചു; രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു

cntv team by cntv team
November 3, 2025
in Kerala
A A
ശബരിമല കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ചു; രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു
0
SHARES
50
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമല സ്വർണ്ണകൊളള കേസിൽ കോടതിയിൽ ഹാജരാക്കിയ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും അറസ്റ്റ് ചെയ്തു. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച രണ്ടാം കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.റാന്നി കോടതിയിൽ ഹാജരാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദ്വാരപാലക ശില്പത്തിൽ നിന്നും സ്വർണ്ണം മോഷിക്കുന്നതിന് തൊട്ടു മുൻപാണ് പോറ്റി കട്ടിളപ്പാളിയിലെ സ്വർണ്ണം കവർന്നിട്ടുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയെ SIT കസ്റ്റഡിൽ വാങ്ങും. 13 ദിവസത്തേയ്ക്കാണ് പോറ്റിയെ കസ്റ്റഡിയിൽ വേണമെന്ന് സംഘം അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. റിമാൻഡ് നടപടികൾക്ക് ശേഷം മാത്രമേ കസ്റ്റഡിയിൽ എത്ര ദിവസം പോറ്റിയെ ലഭിക്കുമെന്ന കാര്യത്തിൽ തീരുമാനമാകൂ.അടച്ചിട്ട മുറിയിലാണ് കോടതി നടപടികൾ നടക്കുന്നത്.അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കെതിരെ നിർണായക മൊഴിയാണ് എസ് ഐ റ്റിക്ക് ലഭിച്ചത്. ശബരിമലയിലെ സ്വർണ്ണം 15 ലക്ഷം രൂപയ്ക്കാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി തനിക്ക് വിറ്റതെന്നായിരുന്നു ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ മൊഴി നൽകിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എസ് ഐ റ്റിക്ക് മുന്നിൽ ഹാജരായി തെളിവുകൾ സഹിതമാണ് മൊഴി നൽകിയത്. ശബരിമലയിലെ വിവിധ ആവശ്യങ്ങൾ പറഞ്ഞ് താൻ അടക്കമുള്ള ആളുകളുടെ കൈയ്യിൽ നിന്ന് 70 ലക്ഷം രൂപ പോറ്റി വാങ്ങിയതായും മൊഴിയിലുണ്ട്.ശബരിമലയിലെ മോഷണ വിവരങ്ങൾ പുറത്തായതോടെ പോറ്റി ചെന്നൈയിലും, ബംഗലൂരുവിലും എത്തി. തനിക്കെതിരെ ഒന്നും ആരോടും പറയരുതെന്ന് സ്പോൺസർമാരോട് ആവശ്യപ്പെട്ടു. കേസ് അന്വേഷണം ആരംഭിച്ചതിന് ശേഷവും ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയുടെ പേര് പറഞ്ഞ് പണം പിരിക്കാൻ ശ്രമിച്ചു. എന്നാൽ താനടക്കം പിന്നീട് പണം നൽകിയില്ല എന്നും ഗോവർധൻ മൊഴി നൽകി. മോഷ്ടിച്ച സ്വർണ്ണം പൂർണമായും കണ്ടെത്താൻ അന്വേഷണം ഊർജ്ജിതിമായിരിക്കുന്നതിനിടെയാണ് എസ് ഐറ്റിക്ക് നിർണായക തെളിവുകളും മൊഴിയും ലഭിച്ചത്. കേസിൽ കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തയ്യാറെടുക്കുകയാണ്. നിലവിലെ മൊഴി പരിശോധിച്ച് ഗോവർധനെ മാപ്പുസാക്ഷി ആക്കാൻ ആവുമോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Related Posts

മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്
Kerala

മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്

October 12, 2026
40
മിനി കൂപ്പർ അപകടം; സുഹൈൽ സജീവിനെയും നിനവിനെയും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി
Kerala

മിനി കൂപ്പർ അപകടം; സുഹൈൽ സജീവിനെയും നിനവിനെയും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി

October 12, 2026
322
ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞ് സ്വർണവില
Business

ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞ് സ്വർണവില

October 12, 2026
241
ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്
Entertainment

ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്

October 12, 2026
8
ഇടവേള കഴിഞ്ഞ് വീണ്ടും ശക്തമായ മഴയെത്തുന്നു; ഈ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Kerala

ഇടവേള കഴിഞ്ഞ് വീണ്ടും ശക്തമായ മഴയെത്തുന്നു; ഈ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

October 12, 2026
125
സ്‌കൂട്ടറിൽ സ്വകാര്യ ബസിടിച്ച് അപകടം; പന്ത്രണ്ട് വയസുകാരി മരിച്ചു
Kerala

സ്‌കൂട്ടറിൽ സ്വകാര്യ ബസിടിച്ച് അപകടം; പന്ത്രണ്ട് വയസുകാരി മരിച്ചു

October 12, 2026
570
Next Post
പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു

പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു

Recent News

തിരൂരിൽ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം, മക്കൾക്ക് ഗുരുതര പരിക്ക്; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

തിരൂരിൽ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം, മക്കൾക്ക് ഗുരുതര പരിക്ക്; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

October 13, 2026
219
ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

October 13, 2026
18
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി

October 13, 2026
29
മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്

മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്

October 13, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025