കേരളത്തിൽ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുഖ്യമന്ത്രി ഇപ്പോൾ മോദി സ്റ്റൈൽ നോക്കുന്നു. ക്ഷേമ കാര്യങ്ങളിൽ പിണറായിയും മോഡിയും ഒരുപോലെ. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണിത്. ബാധ്യത വരുന്നത് അടുത്ത സർക്കാരിനാകുമെന്നും കെ സി വേണുഗോപാൽവ്യക്തമാക്കി.മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്. നെൽ കർഷർക്ക് 130 കോടി കുടുശികയാണ്. മോദിയെ അനുകരിക്കുന്നു. 5 വർഷം മുൻപ് പറഞ്ഞ വാഗ്ദാനങ്ങൾ പാലിച്ചില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമം നടക്കുന്നു. ജനങ്ങൾക്ക് കിട്ടുന്ന ആശ്വാസം സ്വാഗതം ചെയ്യുന്നു. ജനങ്ങൾ എല്ലാം മനസിലാകും.സിപിഎം സിപിഐ തർക്കം മറക്കാൻ ശ്രമം നടന്നു. പി എം ശ്രീ ഒരിക്കൽ ഒപ്പിട്ടാൽ പിന്മാറാൻ പറ്റില്ല. തെറ്റ് പറ്റി എന്ന് സിപിഐഎം സമ്മതിച്ചു. മാപ്പ് പറയാൻ തയ്യാറാകണം. സിപിഐക്ക് നീതി ലഭിച്ചോ എന്ന് അന്വേഷിക്കട്ടെ. സിപിഐ ആശ്വസിക്കട്ടെ. ഒപ്പിടാൻ തീരുമാനം എങ്ങനെ വന്നു. മന്ത്രിസഭയിൽ മറച്ചു വെച്ച് ഒപ്പിട്ടു. അതിന് ഉത്തരം കിട്ടണം. പി എം ശ്രീ സിപിഎം ബിജെപി ഡീലിൻറെ ഭാഗമെന്നും വേണുഗോപാൽ വിമർശിച്ചു.ഡൽഹിയിൽ ഹൈക്കമാൻഡ് വിളിച്ചത് നിർണയ യോഗം. പറയാനുള്ളത് എല്ലാവരും യോഗത്തിൽ പറഞ്ഞു. സുധാകരൻ പറഞ്ഞത് അദ്ദേഹത്തോട് ചോദിക്കണം. വി ഡി സതീശൻ നേരത്തെ പോയത് വ്യക്തിപരമായ ആവശ്യം കൊണ്ട്. അദ്ദേഹം അറിയിച്ചിട്ടാണ് പോയത്. SIR തിരഞ്ഞെടുപ്പ് കമ്മിഷൻ അജണ്ടയോടെ പ്രവർത്തിക്കുന്നു.നടപടി ക്രമങ്ങൾ എളുപ്പമല്ല. ശക്തമായ എതിർപ്പ് ഉയർത്തും. വോട്ട് കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരും. കെപിസിസിക്ക് ജംബോ കമ്മിറ്റി എന്നത് തെറ്റിദ്ധാരണ. കഴിവുള്ള ആളുകളെ പരമാവധി ഉപ്പെടുത്തും. സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ എത്ര ആളുകൾ ഉണ്ടെന്നും അദ്ദേഹം ചോദിച്ചു.
 
			 
			










