തൃശൂർ : തൃശൂർ കുതിരാനില്‍ കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചർ ബിജുവിന് പരിക്ക് . ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന ബിജുവിനെ ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്. ബിജു ചികിത്സയിലാണ്.അതിനിടെ തിരുവനന്തപുരം വിതുര മണലിയില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടനയെ ഉള്‍വനത്തിലേക്ക് കടത്തിവിടുന്നു. വനം വകുപ്പിന്‍റെ നേതൃത്വത്തിലാണ് ദൗത്യം. ആനയെ 15 കിലോമീറ്ററില്‍ കുടുതല്‍ ഉള്‍വനത്തിലേക്ക് കടത്തിവിടാനാണ് ശ്രമം. മേഖലയില്‍ കാട്ടാനകളിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്. പ്രശ്നത്തില്‍ സ്ഥിരം പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധത്തിലാണ്.








