• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘മോന്‍താ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു; ചൊവ്വാഴ്ച വൈകീട്ട് ആന്ധ്രയില്‍ കരതൊടും; മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത

cntv team by cntv team
October 27, 2025
in National
A A
‘മോന്‍താ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു; ചൊവ്വാഴ്ച വൈകീട്ട് ആന്ധ്രയില്‍ കരതൊടും; മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത
0
SHARES
316
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ‘മോന്‍താ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു. അതിതീവ്ര ന്യുനമര്‍ദ്ദം തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും മുകളിലായി ‘മോന്‍താ’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി ഒക്ടോബര്‍ 28-ന് രാവിലെ തീവ്ര ചുഴലിക്കാറ്റായി ഇത് വീണ്ടും ശക്തി പ്രാപിക്കാനാണ് സാധ്യത. ഒക്ടോബര്‍ 28-ന് വൈകുന്നേരം അല്ലെങ്കില്‍ രാത്രിയോടെ ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍ കാക്കിനടക്കു സമീപം തീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.അറബിക്കടലില്‍ തീവ്രന്യൂനമര്‍ദ്ദം തുടരുന്നുമധ്യകിഴക്കന്‍ അറബിക്കടലിനു മുകളിലായി തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ അറബിക്കടലിലൂടെ വടക്കുകിഴക്കന്‍ ദിശയില്‍ നീങ്ങാന്‍ സാധ്യത. കേരളത്തില്‍ അടുത്ത അഞ്ചുദിവസം നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത. തിങ്കളാഴ്ച ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഒക്ടോബര്‍ 27, 28 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Posts

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
National

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

September 7, 2026
14
വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്
Crime

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

September 7, 2026
228
ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്
Jobs

ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്

September 5, 2026
70
പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം
Kerala

പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം

September 4, 2026
75
ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്
Latest News

ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

September 4, 2026
28
നേപ്പാളിലെ പ്രളയം; ദിവസങ്ങൾക്കുശേഷം തുരങ്കത്തിനുള്ളിൽനിന്ന് ശബ്ദം, രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി
National

നേപ്പാളിലെ പ്രളയം; ദിവസങ്ങൾക്കുശേഷം തുരങ്കത്തിനുള്ളിൽനിന്ന് ശബ്ദം, രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി

September 4, 2026
191
Next Post
ശബരിമല സ്വർണകൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരം സ്വർണം വാങ്ങിയ കൽപേഷിനെ കണ്ടെത്തി

ശബരിമല സ്വർണകൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരം സ്വർണം വാങ്ങിയ കൽപേഷിനെ കണ്ടെത്തി

Recent News

തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ

തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ

September 7, 2026
19
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

September 7, 2026
14
വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

September 7, 2026
228
തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

September 7, 2026
215
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025