മാറഞ്ചേരി:ദൻബാദ് ഐ.ഐ.ടി യിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി ലിയാന.മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട:പ്രിൻസിപ്പൽ എരാളത്തേൽ ഇബ്രാഹീം മാഷിന്റെയും അത്താണിക്കൽ ഫാത്തിമ ടീച്ചറുടെയും മകളാണ് ഇ.ലിയാന.
മാറഞ്ചേരി ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ,പൊന്നാനി എ.വി സ്കൂൾ,കോഴിക്കോട് ദേവഗിരി കോളേജ്,കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു ലിയാനയുടെ പഠനം.പ്രീ പ്രൈമറി തലം മുതൽ പൊതുവിദ്യാലയങ്ങളിൽ പഠിച്ചാണ് ലിയാന ഈ നേട്ടം കൈവരിച്ചത് എന്നതും ശ്രദ്ധേയമാണ്.







