ചങ്ങരംകുളം:നന്നംമുക്ക് മാർത്തോമാ സിറിയൻ യു.പി സ്കൂളിലെ കുട്ടികൾക്കായി ഒരുക്കിയ പുതിയ ചിൽഡ്രൻസ് പാർക്ക് ന്റെ ഉദ്ഘാടനവും, ഫുട്ബോൾ ടർഫിന്റെ ശിലാസ്ഥാപനവും അതിമനോഹരമായ ചടങ്ങിൽ നടത്തി.പാർക്കിന്റെ ഉദ്ഘാടനം എംടി & ഇഎ സ്കൂൾ കോർപ്പറേറ്റ് മാനേജർ കുരുവിള മാത്യു നിർവഹിച്ചു.ഫുട്ബോൾ ടർഫിന്റെ ശിലാസ്ഥാപനം എല്‍എസി പ്രസിഡന്റ് റവ.സുനു ബേബി കോശി നിർവഹിച്ചു.പരിപാടിയിൽ സ്കൂൾ എച്ച്എം ഫിലോമിന.വി.പി സ്വാഗതം പറഞ്ഞു.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ റഈസ അനീസ് അധ്യക്ഷത വഹിച്ചു.പഴഞ്ഞി ഇമ്മാനുവൽ മാർത്തോമാ ഇടവക വികാരി റവ.അനു ഉമ്മൻ, പി.ടി.എ പ്രസിഡന്റ് പ്രേമദാസ്.എൻ. പി, എം.പി.ടി.എ റെസീന റസാഖ്,എസ് എസ് ജി ചെയർപേഴ്സൺ അഷ്റഫ് കാട്ടിൽ,പൂർവവിദ്യാർഥി ഡോ.സർ.കെ.വി.കൃഷ്ണൻ, ഗവേണിംഗ് ബോർഡ് മെമ്പർ പി.ടി.ഷാജി,എല്‍ എ സി പ്രതിനിധി ജോയ്.എം.കെ,റിട്ട.അധ്യാപിക സൂസന്ന.ടി.സി, അധ്യാപക പ്രതിനിധി ജൂലി.വി.എം, സ്കൂൾ ലീഡർ കുമാരി.ശിവപ്രിയ.കെ.പി എന്നിവർ ആശംസ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി സനൽ.സി.സണ്ണി വന്നു ചേർന്ന എല്ലാവർക്കും നന്ദി അറിയിച്ചു.പാർക്കും ടർഫും സ്ഥാപിക്കുന്നത് കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചക്ക് വലിയ പ്രോത്സാഹനമാകുമെന്നും, വിദ്യാർത്ഥികളിൽ കായിക മനോഭാവം വളർത്താനും വിനോദത്തിനും പഠനത്തിനും സമന്വയം സൃഷ്ടിക്കാനുമുള്ള നല്ല ശ്രമമാണിതെന്നും അവർ അഭിപ്രായപ്പെട്ടു.രക്ഷിതാക്കളുടെയും, വിദ്യാർത്ഥികളുടെയും പങ്കാളിത്തം വൻ വിജയമായി തീർന്നു.







