ചങ്ങരംകുളം:കൊഴിക്കരയില്‍ ആഴമേറിയ കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാ സേന കരക്ക് കയറ്റി.കൊഴിക്കരയില്‍ താമസിക്കുന്ന അഷ്ക്കറിന്റെ 200 കിലോക്ക് മുകളില്‍ തൂക്കം വരുന്ന പോത്താണ് കൈവരി ഇടിഞ്ഞ് താഴേക്ക് വീണത്.വ്യാഴാഴ്ച വൈകിയിട്ട് മൂന്ന് മണിയോടെയാണ് സംഭവം.പറമ്പില്‍ തീറ്റക്ക് കെട്ടിയിരുന്ന പോത്ത് അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു.ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ അഗ്നിരക്ഷാ സേനയുടെ സഹായത്തോടെയാണ് പോത്തിനെ കരക്ക് എത്തിച്ചത്.