• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, February 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് ഒരു മരണം കൂടി, മരിച്ചത് തിരുവനന്തപുരം സ്വദേശിനി

ckmnews by ckmnews
October 21, 2025
in Kerala
A A
അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് ഒരു മരണം കൂടി, മരിച്ചത് തിരുവനന്തപുരം സ്വദേശിനി
0
SHARES
73
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾകൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശിയാണ് മരിച്ചത്. 78 വയസായിരുന്നു. ഈ മാസം 16നായിരുന്നു വയോധികയ്ക്ക് രോഗബാധ സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമല്ല. ഇന്ന് രാവിലെ ആരോഗ്യപ്രവർത്തകർ വയോധികയുടെ പോത്തൻകോടുള്ള വീട്ടിലെത്തി പരിശോധനകൾ നടത്തി. വെള്ളത്തിന്റെ സാമ്പിളുകളടക്കം ശേഖരിച്ചു.കഴിഞ്ഞ വർഷം 38 പേർക്കായിരുന്നു രോഗബാധയെങ്കിൽ ഈ വർഷം ഇതുവരെ മാത്രം 129 പേർക്കാണ് രോഗം ബാധിച്ചത്. ഈ മാസം ഇതുവരെ മാത്രം 41 പേർക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷമാകെ റിപ്പോർട്ട് ചെയ്തതിനെക്കാൾ കേസുകൾ ഒരൊറ്റ മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്.മൂക്കിനെയും മസ്‌തിഷ്‌കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടന്ന് രോഗമുണ്ടാക്കുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാൽ അഞ്ച് മുതൽ പത്ത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും.

Related Posts

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Kerala

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍

February 21, 2026
29
കേരളത്തിൽ SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടർമാർ; നിങ്ങളുടെ പേരുണ്ടോ എന്നറിയാം
Kerala

കേരളത്തിൽ SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടർമാർ; നിങ്ങളുടെ പേരുണ്ടോ എന്നറിയാം

February 21, 2026
50
താലൂക്ക്‌ ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി; പട്ടാമ്പിയിൽ പൂർണഗർഭിണിയായ യുവതി മരിച്ചു
Kerala

താലൂക്ക്‌ ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി; പട്ടാമ്പിയിൽ പൂർണഗർഭിണിയായ യുവതി മരിച്ചു

February 21, 2026
485
പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ. പത്മരാജന് പരോള്‍
Kerala

പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ. പത്മരാജന് പരോള്‍

February 21, 2026
79
ചൂടിന് ആശ്വാസം; കേരളത്തിൽ വേനൽമഴ എത്തുന്നു; ഇന്നും നാളെയും യെല്ലോ അലേർട്ട്
Kerala

ചൂടിന് ആശ്വാസം; കേരളത്തിൽ വേനൽമഴ എത്തുന്നു; ഇന്നും നാളെയും യെല്ലോ അലേർട്ട്

February 21, 2026
111
ഇത്തവണയും പതിവുതെറ്റിയില്ല; ഗുരുവായൂർ ക്ഷേത്രഭണ്ഡാരത്തിൽ നിരോധിച്ച നോട്ടുകളുടെ കൂമ്പാരം
Kerala

ഇത്തവണയും പതിവുതെറ്റിയില്ല; ഗുരുവായൂർ ക്ഷേത്രഭണ്ഡാരത്തിൽ നിരോധിച്ച നോട്ടുകളുടെ കൂമ്പാരം

February 21, 2026
196
Next Post
അതിതീവ്ര മഴ; നാളെ ഈ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി, പരീക്ഷകൾക്ക് മാറ്റമില്ല

അതിതീവ്ര മഴ; നാളെ ഈ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി, പരീക്ഷകൾക്ക് മാറ്റമില്ല

Recent News

ഇടുക്കിയില്‍ അമ്മയും മക്കളുമടക്കം നാലുപേർ വെന്തുമരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

ഇടുക്കിയില്‍ അമ്മയും മക്കളുമടക്കം നാലുപേർ വെന്തുമരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

February 22, 2026
19
വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്

വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്

February 22, 2026
29
ചങ്ങരംകുളം മുള്ളംകുന്ന് സ്വദേശി ചക്കിയത് വേലായുധൻ ഭാര്യ കാർത്യായനി നിര്യാതയായി

ചങ്ങരംകുളം മുള്ളംകുന്ന് സ്വദേശി ചക്കിയത് വേലായുധൻ ഭാര്യ കാർത്യായനി നിര്യാതയായി

February 22, 2026
48
കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജ് തെരഞ്ഞെടുപ്പിൽ യൂ ഡി എസ് എഫിന് ഉജ്ജ്വല വിജയം

കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജ് തെരഞ്ഞെടുപ്പിൽ യൂ ഡി എസ് എഫിന് ഉജ്ജ്വല വിജയം

February 22, 2026
165
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025