• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മുന്നിലൂടെ ട്രെയിൻ കടന്നുപോയത് മാത്രമേ ഓർമയുള്ളു, യുവാവിന്റെ മുഖത്ത് ഗുരുതരപരിക്ക്; ആദ്യസംഭവമെന്ന് റെയിൽവേ

ckmnews by ckmnews
October 21, 2025
in Kerala
A A
മുന്നിലൂടെ ട്രെയിൻ കടന്നുപോയത് മാത്രമേ ഓർമയുള്ളു, യുവാവിന്റെ മുഖത്ത് ഗുരുതരപരിക്ക്; ആദ്യസംഭവമെന്ന് റെയിൽവേ
0
SHARES
881
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: ട്രെയിനിനുള്ളിൽ കയറി യാത്രക്കാരെ ആക്രമിക്കുന്നതും അവർക്ക് നേരെ കല്ലെറിയുന്നതുമെല്ലാം പതിവ് സംഭവമാണ്. അടുത്തിടെയായി ട്രെയിനിന്റെ വാതിലിൽ നിൽക്കുന്നവരെ വടികൊണ്ട് അടിച്ചുവീഴ്‌ത്തി വിലപിടിപ്പുള്ള വസ്‌തുക്കൾ മോഷ്‌ടിക്കുന്ന സംഭവവും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ട്രെയിൻ നോക്കി പ്ലാറ്റ്‌ഫോമിൽ നിന്ന യുവാവിനുണ്ടായ അപകടമാണ് പുറത്തുവന്നിരിക്കുന്നത്.ട്രെയിനിനുള്ളിൽ നിന്ന് ശക്തിയിൽ പുറത്തേക്ക് വലിച്ചെറിഞ്ഞ കുപ്പി മുഖത്ത് പതിച്ചാണ് യുവാവിന് പരിക്കേറ്റത്. ഈ മാസം 19ന് വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. പേരാമ്പ്ര സ്വദേശി ആദിത്യനാണ് പരിക്കേറ്റത്. അതിവേഗം പോകുന്ന ട്രെയിനിൽ നിന്ന് ഇത്തരത്തിൽ കുപ്പിയെറിഞ്ഞാൽ ഏത് ബോഗിയിൽ നിന്നാണെന്ന് കണ്ടുപിടിക്കാൻ പോലും പ്രയാസമാണെന്നാണ് ആർപിഎഫ് ഉദ്യോഗസ്ഥർ പറയുന്നത്. സഹയാത്രക്കാർ അറിയിച്ചാൽ മാത്രമേ ഇത്തരം സംഭവങ്ങളിൽ കുറ്റക്കാരെ കണ്ടെത്താനാകൂ. മാത്രമല്ല, അലക്ഷ്യമായി എറിഞ്ഞതാകാനും സാദ്ധ്യതയുണ്ട്. ഇത്തരം സംഭവങ്ങൾ നേരിൽ കാണുന്നവർ തടയുക മാത്രമാണ് ഏക പോംവഴിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന് മുമ്പ് ഇത്തരത്തിലൊരു അപകടം റിപ്പോർട്ട് ചെയ്‌‌തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.അതേസമയം, ട്രെയിനിന് നേരെ കല്ലെറിയുന്ന സംഭവങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഈ വർഷം മൂന്ന് തവണയാണ് വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്. ഏപ്രിൽ 17ന് ഉപ്പള സ്റ്റേഷനടുത്തും സെപ്‌തംബർ 25ന് കളമശേരിയിലും ട്രെയിനിനുനേരെ ഉണ്ടായ കല്ലേറിൽ യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. കളമശേരിയിൽ കല്ലെറിഞ്ഞ രണ്ട് പ്ലസ് ടു വിദ്യാർത്ഥികളെ ആർപിഎഫ് പിടികൂടുകയും ചെയ്‌തു.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
129
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
15
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
408
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
145
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
161
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
കോട്ടയത്ത് ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് കുഴിച്ചുമൂടിയ കേസ്: അൽപ്പനയുടെ സംസ്കാരം ഇന്ന്

കോട്ടയത്ത് ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് കുഴിച്ചുമൂടിയ കേസ്: അൽപ്പനയുടെ സംസ്കാരം ഇന്ന്

Recent News

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

August 27, 2026
9
നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

August 27, 2026
5
ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

August 27, 2026
11
ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

August 27, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025