• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അർജുനെ അദ്ധ്യാപിക ക്രൂരമായി മർദിച്ചിരുന്നു; ഒരു വർഷം മുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്, കൂടുതൽ ആരോപണവുമായി കുടുംബം

ckmnews by ckmnews
October 20, 2025
in Kerala
A A
അർജുനെ അദ്ധ്യാപിക ക്രൂരമായി മർദിച്ചിരുന്നു; ഒരു വർഷം മുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്, കൂടുതൽ ആരോപണവുമായി കുടുംബം
0
SHARES
463
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: പല്ലൻചാത്തൂരിൽ അർജുൻ (14) ആത്മഹത്യ ചെയ്‌ത സംഭവത്തിൽ അദ്ധ്യാപികയ്‌ക്കെതിരെ കൂടുതൽ ആരോപണവുമായി കുടുംബം. ഒരു വർഷം മുമ്പ് അർജുനെ ക്ലാസ് ടീച്ചർ മർദിച്ചുവെന്നാണ് കുടംബം പറയുന്നത്. അന്ന് മർദനത്തിൽ മുറിവേറ്റതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അർജുന്റെ സഹപാഠികളെ സ്വാധീനിക്കാനും അദ്ധ്യാപിക ശ്രമിച്ചുവെന്ന് അർജുന്റെ കുടുംബം പറഞ്ഞു. അന്വേഷണം വേഗത്തിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു.അർജുന്റെ ആത്മഹത്യയ്‌ക്ക് പിന്നാലെ ക്ലാസ് ടീച്ചർ ആശ, പ്രധാനാദ്ധ്യാപിക ലിസി എന്നിവരെ സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്‌തിരുന്നു. ആത്മഹത്യയ്‌ക്ക് കാരണം ടീച്ചർ ആശ ആണെന്ന ആരോപണവുമായി കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു നടപടി. എന്നാൽ, രക്ഷിതാക്കളെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു പ്രധാനാദ്ധ്യാപിക ലിസി മുമ്പ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. അദ്ധ്യാപകർക്കെതിരെ വകുപ്പുതല അന്വേഷണം തുടരുമെന്നും മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചിരുന്നു. അദ്ധ്യാപികയുടെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടാൽ കർശന നടപടിയെടുക്കുമെന്നും സ്‌കൂൾ മാനേജ്‌മെന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു.ക്ലാസിൽ വച്ച് ഇൻസ്റ്റഗ്രാം ഉപയോഗിച്ചതിന്റെ പേരിലാണ് ക്ലാസ് ടീച്ചറായ ആശ അർജുനെ ശകാരിച്ചത്. സൈബർ സെല്ലിൽ വിളിക്കുകയും കുട്ടിയെ ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇതിന് പിന്നാലെ വീട്ടിലെത്തിയ അർജുൻ ആത്മഹത്യ ചെയ്യുകയായിരുന്നു. സ്‌കൂൾ യൂണിഫോം പോലും മാറ്റാതെയാണ് കുട്ടി ആത്മഹത്യ ചെയ്‌തത്. ടീച്ചർ ശകാരിച്ചതിന് പിന്നാലെ അർജുൻ വലിയ വിഷമത്തിലായിരുന്നുവെന്ന് ചില സഹപാഠികൾ പറഞ്ഞിരുന്നു. തുടർന്നാണ് കുടുംബം അദ്ധ്യാപികയ്‌ക്കെതിരെ പരാതി നൽകിയത്.

Related Posts

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
169
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
31
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
138
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
240
ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
173
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
18
Next Post
ക്ഷേമപെൻഷൻ ഉയർത്താൻ സർക്കാർ; 1800 രൂപയാക്കും, പ്രഖ്യാപനം തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി

ക്ഷേമപെൻഷൻ ഉയർത്താൻ സർക്കാർ; 1800 രൂപയാക്കും, പ്രഖ്യാപനം തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി

Recent News

കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി

കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി

October 18, 2026
7
ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

October 18, 2026
5
നിരോധിത മരുന്ന് കൈവശം വച്ചതിന് സൗദി പൊലീസ് പിടിയിലായ ഫിലോമിനയെ വിട്ടയച്ചു

നിരോധിത മരുന്ന് കൈവശം വച്ചതിന് സൗദി പൊലീസ് പിടിയിലായ ഫിലോമിനയെ വിട്ടയച്ചു

October 18, 2026
29
പരിക്കേറ്റ് ചികിത്സയിലിരിക്കേ പിതാവ് മരിച്ചു; യുവാവ് അറസ്റ്റിൽ, മർദനത്തിന് കാരണമായത് ചാർജിങ്ങിനെച്ചൊല്ലിയുള്ള തർക്കം

പരിക്കേറ്റ് ചികിത്സയിലിരിക്കേ പിതാവ് മരിച്ചു; യുവാവ് അറസ്റ്റിൽ, മർദനത്തിന് കാരണമായത് ചാർജിങ്ങിനെച്ചൊല്ലിയുള്ള തർക്കം

October 18, 2026
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025