എടപ്പാള്‍:കേരള സ്റ്റേറ്റ് ഹയർഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ എടപ്പാൾ യൂണിറ്റ് മെമ്പറായിരുന്ന സൗദി പന്തൽ സ്ഥാപന ഉടമ മരണപെട്ട നാസറിൻ്റെ കുടുംബത്തിനുള്ള ഹെൽപ്പ് പദ്ധതിയിലെ ധനസഹായ വിതരണം അയങ്കലത്ത് വെച്ച് നിർവഹിച്ചു. ചടങ്ങ് കേരള സ്റ്റേറ്റ് ഹയർഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്യുകയും ചെക്ക് കൈമാറുകയും ചെയ്തു.തൊഴിലാളിക്കുള്ള ധനസഹായം ജില്ലാ ട്രഷറർ ഉമ്മറും നിർവ്വഹിച്ചു. ചടങ്ങിന് ഫ്രണ്ട്സ് സലാം അദ്ധ്യക്ഷത വഹിച്ചു.കോയാമ്മു യേഗ വിശദീകരണം നടത്തി.ഇസ്മയിൽ താഹിർ, മുഹമ്മദ് കുട്ടി കോട്ടക്കൽ,ജാഫർ,അഷറഫ് മംഗലം,നാസർ സൗണ്ട് ട്രാക്ക്, മോഹനൻ ദൃശ്യ, സരിഗ സക്കീർ , എന്നിവരും വിവിധ രാഷ്ട്രീയ സാംസ്ക്കാരികരംഗത്തെ പ്രമുഖരും സംസാരിച്ചു. സൈക്കേ ബാബു സ്വാഗതവും സ്റ്റാർ മൂസ നന്ദിയും പറഞ്ഞു.ജില്ലാ യൂണിറ്റ് മെമ്പർമാർ യോഗത്തിൽ പങ്കെടുത്തു.







