ചങ്ങരംകുളം:അസ്സബാഹ് ആർട്സ് & സയൻസ് കോളേജിലെ സൈക്കോളജി ഡിപ്പാർട്മെന്റും എൻ.എസ്.എസ് യൂണിറ്റും ഫിസിക്കൽ എഡ്യൂക്കേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മാനസികാരോഗ്യ ആഴ്ചയുടെ ഭാഗമായി മാനസികാരോഗ്യ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.
നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത റാലി ചങ്ങരംകുളം ഹൈവേയിലെ ബസ്‌സ്റ്റോപ്പിൽ നിന്ന് ആരംഭിച്ച് ടൗണിൽ ഉടനീളം പര്യടനം നടത്തി. ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ റാലി ഉത്ഘാടനം ചെയ്തു. ശാരീരിക ആരോഗ്യം പോലെ പ്രാധാന്യമുള്ളതാണ് മാനസിക ആരോഗ്യമെന്നും,അതിനെ കുറിച്ച് എല്ലാവരും ബോധവാന്മാർ ആകണമെന്നും സബ് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ പറഞ്ഞു.സൈക്കോളജി ഡിപ്പാർട്മെന്റ് ഹെഡ് ഷിമിൽ പി.വി,ഫിസിക്കൽ എഡ്യൂക്കേഷൻ ഹെഡ് അൻഷാദ് പി.ടി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ റഹ്‌മാൻ. പി തുടങ്ങിയവർ സംസാരിച്ചു.അധ്യാപകരായ ശഹർബാൻ, ആൻഷിത , നിവ്യ വിജയൻ,സൈക്കോളജിസ്റ്റ് അഫീഫ സുലൈമാൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.







