• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നാല് പേർക്ക് പുതുജീവനേകി അമൽ ബാബു യാത്രയായി; ഹൃദയം പൊന്നാനി സ്വദേശിയിൽ മിടിക്കും

cntv team by cntv team
October 16, 2025
in Kerala
A A
നാല് പേർക്ക് പുതുജീവനേകി അമൽ ബാബു യാത്രയായി; ഹൃദയം പൊന്നാനി സ്വദേശിയിൽ മിടിക്കും
0
SHARES
569
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: നാല് പേർക്ക് പുതുജീവൻ നൽകി അമൽ ബാബു(25) യാത്രയായി. വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം, മലയിൻകീഴ് തച്ചോട്ട് കാവ് സ്വദേശിയായ അമൽ ബാബുവിന്റെ ഹൃദയം ഉൾപ്പെടെയുള്ള നാല് അവയവങ്ങളാണ് ദാനം ചെയ്തത്. അമലിന്റെ ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം പൊന്നാനി സ്വദേശിയായ 33-കാരനിൽ മിടിക്കും. ഹൃദയം കൂടാതെ, അമലിന്റെ കരൾ, രണ്ട് വൃക്കകൾ എന്നിവയും ദാനംചെയ്തു.ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് എറണാകുളത്തേക്ക് ഹൃദയം വേഗത്തിൽ എത്തിച്ചത്. റോഡ് മാർഗമുള്ള ഗതാഗതം പോലീസിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിരുന്നു. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ രോഗിക്കാണ് ഒരു വൃക്ക ദാനംചെയ്യുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ഒരാൾക്ക് അമലിന്റെ രണ്ടാമത്തെ വൃക്കയും മറ്റൊരു രോഗിക്ക് കരളും ദാനംചെയ്യും. തീവ്രമായ ദുഃഖത്തിനിടയിലും അവയവം ദാനംചെയ്യാൻ സന്നദ്ധത കാണിച്ച അമൽ ബാബുവിന്റെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു.ഇഞ്ചക്കലിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുകയായിരുന്ന അമലിന് ഒക്ടോബർ 12-ന് രാത്രി ഒൻപതിനാണ് അപകടം സംഭവിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ കുണ്ടമൺ കടവിന് സമീപംവെച്ച് അമൽ സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 15-ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു.

Related Posts

നെടുമ്പാശ്ശേരി അപകടം: മുസ്‍ലിമി​ന്റെ കൂടെ എന്തിന് രണ്ട് ഹിന്ദു കുട്ടികൾ പോയെന്ന പരാമർശം; ശശികല വൃത്തികേട് പ്രചരിപ്പിക്കുന്നു: ഗോപികയുടെ കുടുംബം
Crime

നെടുമ്പാശ്ശേരി അപകടം: മുസ്‍ലിമി​ന്റെ കൂടെ എന്തിന് രണ്ട് ഹിന്ദു കുട്ടികൾ പോയെന്ന പരാമർശം; ശശികല വൃത്തികേട് പ്രചരിപ്പിക്കുന്നു: ഗോപികയുടെ കുടുംബം

October 13, 2026
28
റോഡിൽ വെളിച്ചവും സിഗ്നലുകളും കൃത്യം, അപകട കാരണം ലഹരിയും അമിതവേഗവുമെന്ന്‌ എം.വി.ഡി റിപ്പോർട്ട്
Kerala

റോഡിൽ വെളിച്ചവും സിഗ്നലുകളും കൃത്യം, അപകട കാരണം ലഹരിയും അമിതവേഗവുമെന്ന്‌ എം.വി.ഡി റിപ്പോർട്ട്

October 13, 2026
92
SFI മാര്‍ച്ചിനിടെ മദ്യപിച്ചെത്തി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
Kerala

SFI മാര്‍ച്ചിനിടെ മദ്യപിച്ചെത്തി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

October 13, 2026
3
കൊരട്ടി പള്ളിയിലെത്തിയ 31കാരി, ആൾത്താരക്ക് സമീപത്ത് വെച്ച് കുട്ടിയുടെ സ്വർണ്ണ പാദസരം ആരുമാറിയാതെ കവർന്നു; സജ്ന 9 കേസുകളിൽ പ്രതി, അറസ്റ്റിൽ
Kerala

കൊരട്ടി പള്ളിയിലെത്തിയ 31കാരി, ആൾത്താരക്ക് സമീപത്ത് വെച്ച് കുട്ടിയുടെ സ്വർണ്ണ പാദസരം ആരുമാറിയാതെ കവർന്നു; സജ്ന 9 കേസുകളിൽ പ്രതി, അറസ്റ്റിൽ

October 13, 2026
58
ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി ബന്ധുക്കൾ
Kerala

ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി ബന്ധുക്കൾ

October 13, 2026
2
വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി; ഇരുവരും ലഹരിക്കേസിലെ പ്രതികൾ
Crime

വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി; ഇരുവരും ലഹരിക്കേസിലെ പ്രതികൾ

October 13, 2026
7
Next Post
സ്കൂട്ടർ മറിഞ്ഞ് ബസിനടിയിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് ബസിനടിയിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം

Recent News

നെടുമ്പാശ്ശേരി അപകടം: മുസ്‍ലിമി​ന്റെ കൂടെ എന്തിന് രണ്ട് ഹിന്ദു കുട്ടികൾ പോയെന്ന പരാമർശം; ശശികല വൃത്തികേട് പ്രചരിപ്പിക്കുന്നു: ഗോപികയുടെ കുടുംബം

നെടുമ്പാശ്ശേരി അപകടം: മുസ്‍ലിമി​ന്റെ കൂടെ എന്തിന് രണ്ട് ഹിന്ദു കുട്ടികൾ പോയെന്ന പരാമർശം; ശശികല വൃത്തികേട് പ്രചരിപ്പിക്കുന്നു: ഗോപികയുടെ കുടുംബം

October 13, 2026
28
റോഡിൽ വെളിച്ചവും സിഗ്നലുകളും കൃത്യം, അപകട കാരണം ലഹരിയും അമിതവേഗവുമെന്ന്‌ എം.വി.ഡി റിപ്പോർട്ട്

റോഡിൽ വെളിച്ചവും സിഗ്നലുകളും കൃത്യം, അപകട കാരണം ലഹരിയും അമിതവേഗവുമെന്ന്‌ എം.വി.ഡി റിപ്പോർട്ട്

October 13, 2026
92
കേരള സർക്കാർ രാജിവെച്ചാൽ താനും രാജിവെക്കാം, ബാലറ്റ് പേപ്പറിലേക്ക് മാറാം; രാഹുലിനെ വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ്മ

കേരള സർക്കാർ രാജിവെച്ചാൽ താനും രാജിവെക്കാം, ബാലറ്റ് പേപ്പറിലേക്ക് മാറാം; രാഹുലിനെ വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ്മ

October 13, 2026
65
SFI മാര്‍ച്ചിനിടെ മദ്യപിച്ചെത്തി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

SFI മാര്‍ച്ചിനിടെ മദ്യപിച്ചെത്തി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

October 13, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025