• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മണിക്കൂറുകൾക്കുള്ളിൽ തുലാവർഷം ഇങ്ങെത്തും; ഇന്ന് രണ്ട് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, ഓറഞ്ച് അലർട്ട്

ckmnews by ckmnews
October 16, 2025
in Kerala
A A
മണിക്കൂറുകൾക്കുള്ളിൽ തുലാവർഷം ഇങ്ങെത്തും; ഇന്ന് രണ്ട് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, ഓറഞ്ച് അലർട്ട്
0
SHARES
171
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറ‌ഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ്. മണിക്കൂറുകൾക്കുള്ളിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം പൂർണമായി പിൻവാങ്ങി തുലാവർഷം ആരംഭിക്കാൻ സാദ്ധ്യതയുണ്ട്.മഞ്ഞ അലർട്ട്
16/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം
17/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ
18/10/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
19/10/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാദ്ധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാദ്ധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/എന്ന ലിങ്കിൽ ലഭ്യമാണ്
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.

Related Posts

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്
Kerala

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
158
പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്
Kerala

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
9
‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ
Kerala

‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

August 31, 2026
57
സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി
Kerala

സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

August 31, 2026
167
40-ാമത് തൃശൂർ ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ ജൂഡോ സ്പോർട്സ് ക്ലബ് തൃശൂരിന് ഓവറോൾ കിരീടം
Kerala

40-ാമത് തൃശൂർ ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ ജൂഡോ സ്പോർട്സ് ക്ലബ് തൃശൂരിന് ഓവറോൾ കിരീടം

August 31, 2026
16
തൃശൂർ പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ കവർന്ന സംഭവം; കൽക്കി സന്തോഷും കൂട്ടാളികളായ യുവതികളും പിടിയിൽ
Crime

തൃശൂർ പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ കവർന്ന സംഭവം; കൽക്കി സന്തോഷും കൂട്ടാളികളായ യുവതികളും പിടിയിൽ

August 31, 2026
190
Next Post
കോക്കൂർ പരേതനായ തിരുനിലത്ത് അബ്ദു എന്നിവരുടെ ഭാര്യ നബീസ നിര്യാതയായി

കോക്കൂർ പരേതനായ തിരുനിലത്ത് അബ്ദു എന്നിവരുടെ ഭാര്യ നബീസ നിര്യാതയായി

Recent News

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
158
പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
9
‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

August 31, 2026
57
സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

August 31, 2026
167
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025