• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചരിഞ്ഞ കൊമ്പൻ ഗോകുലിന് മർദനമേറ്റിരുന്നതായി റിപ്പോർട്ട്: രണ്ടു പാപ്പാന്മാർക്ക് സസ്‌പെൻഷൻ, അന്വേഷണം നടത്തണമെന്ന് ആനപ്രേമിസംഘം

ckmnews by ckmnews
October 14, 2025
in Kerala
A A
ചരിഞ്ഞ കൊമ്പൻ ഗോകുലിന് മർദനമേറ്റിരുന്നതായി റിപ്പോർട്ട്: രണ്ടു പാപ്പാന്മാർക്ക് സസ്‌പെൻഷൻ, അന്വേഷണം നടത്തണമെന്ന് ആനപ്രേമിസംഘം
0
SHARES
119
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഗുരുവായൂർ: ആനക്കോട്ടയിൽ തിങ്കളാഴ്ച ചരിഞ്ഞ കൊമ്പൻ ഗോകുലിന് മർദനമേറ്റിരുന്നതായി റിപ്പോർട്ട്. സംഭവത്തിൽ ആനയുടെ രണ്ടും മൂന്നും പാപ്പാൻമാരെ സസ്പെൻഡ് ചെയ്തു. സെപ്റ്റംബർ ഒൻപതിന് രാത്രി പത്തിനായിരുന്നു സംഭവമുണ്ടായതെന്ന് പറയുന്നു. പാപ്പാൻമാർ ആനയുടെ അടുത്തുചെന്ന് മർദിക്കുന്നത് കണ്ട, ഡ്യൂട്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥൻ വിവരം ആനക്കോട്ടയിലെ മേലുദ്യോഗസ്ഥരെ അറിയിച്ചു. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടാം പാപ്പാൻ ജി.ഗോകുൽ, മൂന്നാം പാപ്പാൻ കെ.എ. സത്യൻ എന്നിവരെയാണ് അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺകുമാർ സസ്‌പെൻഡ് ചെയ്തത്. 26-ന് ചേർന്ന ദേവസ്വം ഭരണസമിതിയോഗ തീരുമാനപ്രകാരമായിരുന്നു അന്വേഷണവിധേയമായി സസ്‌പെൻഡ്‌ ചെയ്തത്‌.

ആനക്കോട്ടയിൽ 66 ആനകൾ ഉണ്ടായിരുന്നത് 35 ആയി ചുരുങ്ങി. 15 വർഷം കൊണ്ട് 31 ആനകൾ ചരിഞ്ഞു. പത്തു മാസത്തിനുള്ളിൽ മൂന്നാനകളാണ് ചരിഞ്ഞത്. മുൻപ് ചരിഞ്ഞ ഗോപീകണ്ണൻ ഗുരുവായൂരിലെ ആന സമ്പത്തിനുണ്ടായ തീരാനഷ്ടമാണ്. ആനകളുടെ ചികിത്സ കുറേക്കൂടി കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ 70 പാപ്പാൻമാർ ഒപ്പിട്ട നിവേദനം അഡ്മിനിസ്‌ട്രേറ്റർക്ക് സമർപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ആനപരിപാലനകേന്ദ്രമായ ഗുജറാത്തിലെ ‘വൻതാര’യിൽനിന്നുള്ള വിദഗ്‌ധ ഡോക്ടർമാരെ ആനക്കോട്ടയിലേക്ക് കൊണ്ടുവരണമെന്നായിരുന്നു പാപ്പാൻമാരുടെ മറ്റൊരാവശ്യം.ഫെബ്രുവരിയിൽ ആനയിടഞ്ഞ് മൂന്നുപേർ മരിക്കാനിടയായ കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ കൂട്ടാനയുടെ കുത്തേറ്റ ആനയാണ്. ഗുരുവായൂർ ദേവസ്വത്തിലെ തന്നെ പീതാംബരൻ എന്ന ആനയുടെ കുത്തേറ്റ് ആഴത്തിൽ മുറിവേറ്റിരുന്നു. അതിനുശേഷം ആന പൊതുവേ ക്ഷീണത്തിലായിരുന്നു.

തൃശ്ശൂർ പൂരത്തിലടക്കം എഴുന്നള്ളിപ്പുകൾക്ക് പോയെങ്കിലും ഒന്നര മാസത്തോളമായി ഗോകുലിനെ പുറത്തേയ്ക്ക് അയയ്ക്കാറില്ല. ചികിത്സ തുടരുന്നുണ്ടായിരുന്നു. ഒരാഴ്ചയായി തീറ്റയെടുത്തിരുന്നില്ല. ഒറ്റക്കൊമ്പനാണ് ഗോകുൽ. തെങ്ങ് വീണാണ് വലതുകൊമ്പ് മുറിഞ്ഞുപോയത്. ഫൈബർ കൊമ്പ് പിടിപ്പിച്ചായിരുന്നു എഴുന്നള്ളിപ്പുകൾക്ക് കൊണ്ടുപോയിരുന്നത്. 1994 ജനുവരി ഒൻപതിന് കൊച്ചി അറയ്ക്കൽ ചുള്ളിപ്പറമ്പിൽ കെ.എസ്. രഘുനാഥാണ് ഗോകുലിനെ ഗുരുവായൂരിൽ നടയിരുത്തിയത്.

കൊമ്പൻ ഗോകുൽ ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആനപ്രേമിസംഘം പ്രസിഡന്റ് കെ.പി. ഉദയൻ ആവശ്യപ്പെട്ടു. ദേവസ്വത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

Related Posts

മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ചാൽ പിടികൂടും: പദ്ധതിയുമായി കേന്ദ്രസർക്കാർ
Kerala

മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ചാൽ പിടികൂടും: പദ്ധതിയുമായി കേന്ദ്രസർക്കാർ

August 13, 2026
2
കെ നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി
Kerala

കെ നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി

August 13, 2026
4
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

August 13, 2026
2
വയോധികയെ മര്‍ദിച്ചെന്ന പരാതി; വ്‌ളോഗര്‍ ശാലു പേയാടിനെതിരെ കേസ്
Kerala

വയോധികയെ മര്‍ദിച്ചെന്ന പരാതി; വ്‌ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

August 13, 2026
31
അഭിമന്യു വധക്കേസ്; മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരായി, കുറ്റം നിഷേധിച്ച് പ്രതികള്‍
Kerala

അഭിമന്യു വധക്കേസ്; മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരായി, കുറ്റം നിഷേധിച്ച് പ്രതികള്‍

August 13, 2026
54
സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റുചെയ്ത ശേഷം യുവാവ് പുഴയിൽചാടി മരിച്ചു
Kerala

സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റുചെയ്ത ശേഷം യുവാവ് പുഴയിൽചാടി മരിച്ചു

August 13, 2026
161
Next Post
പാലിയേക്കരയില്‍ ടോള്‍ പിരിവിനുള്ള വിലക്ക് തുടരും; ദേശീയ പാതയിൽ ആമ്പല്ലൂരിലും മുരിങ്ങൂരിലും ഗതാഗതക്കുരുക്ക് തുടരുന്നതായി തൃശ്ശൂർ കളക്ടർ

പാലിയേക്കരയില്‍ ടോള്‍ പിരിവിനുള്ള വിലക്ക് തുടരും; ദേശീയ പാതയിൽ ആമ്പല്ലൂരിലും മുരിങ്ങൂരിലും ഗതാഗതക്കുരുക്ക് തുടരുന്നതായി തൃശ്ശൂർ കളക്ടർ

Recent News

ലുങ്കിവാലാ അധിക്ഷേപത്തിൽ കേരള സംസ്കാരത്തിന് ഐക്യദാർഢ്യം; സെറ്റും മുണ്ടും ധരിച്ചെത്തി ജയാ ബച്ചൻ

ലുങ്കിവാലാ അധിക്ഷേപത്തിൽ കേരള സംസ്കാരത്തിന് ഐക്യദാർഢ്യം; സെറ്റും മുണ്ടും ധരിച്ചെത്തി ജയാ ബച്ചൻ

August 13, 2026
3
മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ചാൽ പിടികൂടും: പദ്ധതിയുമായി കേന്ദ്രസർക്കാർ

മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ചാൽ പിടികൂടും: പദ്ധതിയുമായി കേന്ദ്രസർക്കാർ

August 13, 2026
2
കെ നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി

കെ നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി

August 13, 2026
4
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

August 13, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025