മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ അധിക്ഷേപിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. മുഖ്യമന്ത്രിയുടെ ലേബലിൽ നിന്നുകൊണ്ട് മകളാണ് അഴിമതി നടത്തുന്നത്. അപ്പോൾ പലരും പറഞ്ഞു മോനെ കുറിച്ച് ഒന്നും കേൾക്കുന്നില്ലലോയെന്ന് . ഇപ്പോഴിതാ മോനും വന്നു. മുഖ്യമന്ത്രിയും മകളും മകനും മകന്റെ ഭാര്യ പിതാവും കള്ളന്മാർ ആണ്. തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമം എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ തിരുട്ട് ഫാമിലി എന്ന് ആദ്യമായി കേൾക്കുന്നത് പിണറായി വിജയന്റേതാണ്. സ്വർണക്കടത്ത് കേരളം മറന്നിട്ടില്ല ഇപ്പോൾ ആ സ്വർണം കടത്തി കടത്തി ശബരിമലയിലെ സ്വർണം കാണാതായെന്നും കെ എം ഷാജി ആരോപിച്ചു.
2023 ൽ ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേകിന് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ സമൻസ് പുറത്തുവന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഷാജിയുടെ പരാമർശം.









