എരമംഗലം:മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂർ പതിനാലാം വാർഡിൽ പനക്കൽ തോട് കെട്ടി റോഡ് സംരക്ഷിക്കുന്ന പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിര്‍വഹിച്ചു.ചടങ്ങിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ അധ്യക്ഷ വഹിച്ചു. ഗ്രാമം പഞ്ചായത്ത് അംഗങ്ങളായ ഉണ്ണികൃഷ്ണൻ,ശാന്തകുമാരൻ,പൊതു പ്രവർത്തകരായ ആർ സി കുഞ്ഞു, ബഷീർ വാൽപ്പറമ്പിൽ,ഷുക്കൂർ ക്ഷീരബലം, ഉണ്ണി കണ്ടു ബസാർ, മഠത്തിൽ ഹാരിസ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.കാലാവസ്ഥയിലുണ്ടായ വിദ്യാനമാണ് വർക്ക് തുടങ്ങാൻ വൈകിയതെനും എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായും വർക്കിനാവശ്യമായ മെറ്റീരിയൽസും അനുബന്ധസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഡിവിഷൻ മെമ്പർ എ കെ സുബൈർ അറിയിച്ചു…









