• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

1100 കോടിയുടെ ജിഎസ്ടി തട്ടിപ്പ്, സംസ്ഥാനത്തിന് 200 കോടി നഷ്ടം; സിബിഐ അന്വേഷണം വേണം- പ്രതിപക്ഷ നേതാവ്

cntv team by cntv team
October 1, 2025
in Kerala
A A
1100 കോടിയുടെ ജിഎസ്ടി തട്ടിപ്പ്, സംസ്ഥാനത്തിന് 200 കോടി നഷ്ടം; സിബിഐ അന്വേഷണം വേണം- പ്രതിപക്ഷ നേതാവ്
0
SHARES
120
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കേരളത്തില്‍ ജിഎസ്ടിയുടെ പേരില്‍ വന്‍ തട്ടിപ്പ് നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 1100 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നും ഇത് വഴി ഖജനാവിന് 200 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ നടന്നിരിക്കാമെന്നും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. ‘സാധാരണക്കാരായ ജനങ്ങളുടെ പേരില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ നടന്നു. ഇവരെ മറയാക്കി ഇടപാടുകള്‍ നടന്നു. വൈകിയാണ് പലരും ഇക്കാര്യം അറിഞ്ഞത്. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണം’, വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. പൂനെ ജിഎസ്ടി ഇന്റലിജന്‍സാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ റദ്ദാക്കുക മാത്രമാണ് ചെയ്തതെന്നും ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും സതീശന്‍ പറഞ്ഞു. ശബരിമലയിലെ പീഠ വിവാദത്തിലും സ്വര്‍ണപാളിയെക്കുറിച്ചും സതീശന്‍ പ്രതികരിച്ചു. 1999ല്‍ ദ്വാരപാലക പാളികളില്‍ സ്വര്‍ണ്ണം പൂശി. അതിന് 40 വര്‍ഷം വാറണ്ടി ഉണ്ട്. പിന്നെ എന്തിന് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയി. കുറവ് കണ്ടെത്തിയിട്ടും എന്തുകൊണ്ടാണ് ദേവസ്വം ബോര്‍ഡ് അന്വേഷിക്കാത്തത്. ആരാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ? എന്താണ് സ്‌പോണ്‍സര്‍ക്കുള്ള പ്രത്യേകത?എല്ലാ സ്‌പോണ്‍സര്‍മാരെ കുറിച്ചും അന്വേഷിക്കണം’, അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി ആരുടെ ബിനാമിയാണെന്നും വി ഡി സതീശന്‍ ചോദിച്ചു.

Related Posts

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി
Kerala

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

September 29, 2026
67
സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ
Kerala

സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ

September 29, 2026
4
വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം
Kerala

വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

September 29, 2026
352
സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി
Kerala

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

September 29, 2026
22
യൂട്യൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം
Kerala

യൂട്യൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

September 29, 2026
27
വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു
Kerala

വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു

September 29, 2026
189
Next Post
കൂറ്റനാട് സ്പെയർ പാർട്സ് കടയുടെ മുന്നിൽനിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

കൂറ്റനാട് സ്പെയർ പാർട്സ് കടയുടെ മുന്നിൽനിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

Recent News

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

September 29, 2026
67
സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ

സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ

September 29, 2026
4
വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

September 29, 2026
352
സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

September 29, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025