• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

യോഗേഷ് ഗുപ്തക്ക് 5 ദിവസത്തിനകം ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ട്രൈബ്യൂണൽ ഉത്തരവ്; സർക്കാരിന് തിരിച്ചടി

ckmnews by ckmnews
September 30, 2025
in Kerala
A A
യോഗേഷ് ഗുപ്തക്ക് 5 ദിവസത്തിനകം ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ട്രൈബ്യൂണൽ ഉത്തരവ്; സർക്കാരിന് തിരിച്ചടി
0
SHARES
64
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡിജിപി യോഗേഷ് ഗുപ്തയ്‌ക്കെതിരായ നീക്കങ്ങളിൽ സർക്കാരിന് തിരിച്ചടി. യോഗേഷ് ഗുപ്തയുടെ കേന്ദ്ര ഡെപ്യൂട്ടേഷനുള്ള വിജിലൻസ് ക്ലിയറൻസ് നൽകണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. അഞ്ച് പ്രവൃത്തി ദിവസത്തിനകം ക്ലിയറൻസ് സർട്ടിഫിക്കറ്റ് കേന്ദ്രത്തിന് നൽകണമെന്നാണ് ഉത്തരവ്. കേന്ദ്രത്തിൽ നിയമനം ലഭിക്കുന്നതിന് സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കേണ്ട വിജിലൻസ് ക്ലിയറൻസ് വൈകുന്നതിനെതിരെയാണ് യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. യോഗേഷ് ഗുപ്തയുടെ ഹർജിയിൽ ഇരുവിഭാഗത്തെയും വിശദമായി കേട്ട ശേഷമാണ് സർക്കാരിനെതിരായ ട്രൈബ്യൂണൽ തീരുമാനം. കേന്ദ്ര നിയമനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അഞ്ച് ദിവസത്തിനകം അയക്കണമെന്നാണ് ട്രൈബ്യൂണൽ ഉത്തരവ്. ഇത് നടപ്പായാൽ അടുത്ത മാസം 7ന് മുൻപ് യോഗേഷ് ഗുപ്തയ്ക്ക് വിജിലൻസ് ക്ലിയറൻസ് ലഭിക്കും. നേരത്തെ ഹർജി പരിഗണിച്ച വേളയിൽ യോഗേഷ് ഗുപ്തയ്‌ക്കെതിരെ ഉന്നതതല അന്വേഷണം നടക്കുന്നുണ്ട് എന്ന് സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടറായിരുന്ന സമയത്ത് സർക്കാർ അനുവാദം ഇല്ലാതെ അന്വേഷണങ്ങൾ നടത്തി എന്നായിരുന്നു കണ്ടെത്തൽ. അധികാര ദുർവിനിയോഗം നടത്തിയോയെന്നും പരിശോധിക്കുന്നുണ്ടെന്നും സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു. എന്നാൽ ഈ വാദങ്ങൾ എല്ലാം ട്രൈബ്യൂണൽ തള്ളി. 10 തവണ ആവശ്യപ്പെട്ടിട്ടും വിജിലൻസ് ക്ലിയറൻസ് നൽകാത്തതിനെ ട്രൈബ്യൂണൽ രൂക്ഷമായി വിമർശിച്ചു. വിജിലൻസ് ക്ലിയറൻസ് ലഭിക്കാൻ നിരവധി തവണയാണ് യോഗേഷ് ഗുപ്ത സർക്കാരിനെ സമീപിച്ചത്. എന്നാൽ വ്യക്തമായ മറുപടി സർക്കാർ നൽകിയില്ല. അതിനിടെ യോഗേഷ് ഗുപ്തയെ പല സ്ഥാനങ്ങളിലേക്ക് നിരന്തരം മാറ്റുകയും ചെയ്തു. നിലവിൽ റോഡ് സേഫ്റ്റി കമ്മീഷണറാണ് യോഗേഷ് ഗുപ്ത.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
129
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
18
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
423
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
148
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
170
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
പെരിയ ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതി പീതാംബരന് പരോള്‍

പെരിയ ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതി പീതാംബരന് പരോള്‍

Recent News

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം

August 28, 2026
70
പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

August 28, 2026
112
ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

August 28, 2026
236
സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

August 28, 2026
319
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025