ചങ്ങരംകുളം:ഭാരതീയ ജനതാ പാർട്ടി സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന ഗൃഹ സമ്പർക്കത്തിന്റെ നന്നംമുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം ബിജെപി മലപ്പുറം വെസ്റ്റ് ജില്ല ഉപാദ്ധ്യക്ഷൻ പ്രസാദ് പടിഞ്ഞാക്കര നിര്‍വഹിച്ചു.നന്നംമുക്ക് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഗൃഹ സമ്പർക്കം നടന്നു.ബിജെപി നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് മൂക്കുതല അദ്ധ്യക്ഷത വഹിച്ചു.കെ സുധീഷ്,കെ സതീശൻ, സുനീഷ് താമരശ്ശേരി,ലിജീഷ് മൂക്കുതല എന്നിവർ പങ്കെടുത്തു.











