• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്വര്‍ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനുള്ള സ്റ്റേ തുടരും

cntv team by cntv team
September 26, 2025
in Kerala
A A
സ്വര്‍ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനുള്ള സ്റ്റേ തുടരും
0
SHARES
88
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: സ്വർണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിക്കെതിരേ അന്വേഷണം നടത്താൻ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ജുഡീഷ്യൽ കമ്മീഷൻ നിയമനം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു സർക്കാരിന്റെ ജുഡീഷ്യൽ അന്വേഷണം.സ്വര്‍ണക്കടത്ത് കേസ് നിലനില്‍ക്കുന്നതുവരെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന്‌ ഇഡി ആവശ്യപ്പെട്ടിരുന്നു. 1952 ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം ഒരു കേന്ദ്ര ഏജന്‍സിക്കെതിരെ സംസ്ഥാന സര്‍ക്കാരിന് ഇത്തരത്തിലൊരു കമ്മീഷനെ വെക്കാന്‍ അധികാരമില്ലെന്നും ഈ കമ്മീഷനെ നിശ്ചയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ നിലപാട് അധികാരദുര്‍വിനിയോഗമാണെന്നുമാണ് ഇഡി കോടതിയില്‍ വാദിച്ചത്‌.കമ്മീഷന് നിയമപരമായി ഒരു സാധുതയും ഇല്ലെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍, ജുഡീഷ്യല്‍ കമ്മീഷനെതിരായ ഇഡിയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത് തള്ളിയാണ് കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഈ ഉത്തരവിനെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീലാണ് ഇപ്പോൾ ഡിവിഷൻ ബഞ്ച് തള്ളിയത്.റിട്ട. ജസ്റ്റിസ് വി കെ മോഹനന്‍ അധ്യക്ഷനായ കമ്മീഷനെയായിരുന്നു ജുഡീഷ്യല്‍ അന്വേഷണത്തിന് സർക്കാർ നിയോഗിച്ചത്. കേന്ദ്ര സർക്കാരിലെ ഒരു വകുപ്പു മാത്രമാണ് ഇ ഡിയെന്നും അവർക്ക് ഹർജി നൽകാനാവില്ലെന്നും സംസ്ഥാന സർക്കാർ വാദിച്ചെങ്കിലും ഇത് തള്ളിക്കൊണ്ടായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഇതാണ് ഇന്ന് ജസ്റ്റിസുമാരായ എസ് എ ധര്‍മാധികാരി, വി എം‌ ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് ശരിവച്ചത്.

Related Posts

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
150
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
27
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
126
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
205
ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
157
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
16
Next Post
മരുന്നുകള്‍ക്ക് 100% വരെ തീരുവ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്; കിച്ചന്‍ കാബിനറ്റിന് 50% തീരുവ; ഇന്ത്യയ്ക്കും തിരിച്ചടി

മരുന്നുകള്‍ക്ക് 100% വരെ തീരുവ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്; കിച്ചന്‍ കാബിനറ്റിന് 50% തീരുവ; ഇന്ത്യയ്ക്കും തിരിച്ചടി

Recent News

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

October 17, 2026
4
മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

October 17, 2026
20
ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

October 17, 2026
12
വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

October 17, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025