• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്രാവ് പിടിത്തം: മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരഹരിക്കുന്നതിന് സിഎംഎഫ്ആര്‍ഐ പഠന സമിതി

cntv team by cntv team
September 19, 2025
in Kerala
A A
സ്രാവ് പിടിത്തം: മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരഹരിക്കുന്നതിന് സിഎംഎഫ്ആര്‍ഐ പഠന സമിതി
0
SHARES
213
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ത്യയില്‍ സ്രാവ് പിടിത്തവും വ്യാപാരവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) പഠന സമിതി രൂപീകരിക്കും. വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതിയെ തുടര്‍ന്ന് വിവിധയിനം സ്രാവ്-തിരണ്ടിയിനങ്ങളുടെ മത്സ്യബന്ധനം, വ്യാപാരം, കയറ്റുമതി എന്നിവയില്‍ നിയന്ത്രണമുണ്ട്. അവ അപ്രതീക്ഷിതമായി മീന്‍പിടുത്ത വലകളില്‍ കുടുങ്ങുന്നത് ഉള്‍പ്പെടെ മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും അവരുടെ ഉപജീവനം സംരക്ഷിക്കുന്നതിനുമായി പഠനം നടത്തുന്നതിനണ് സമിതി.മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തിന് ശാസ്ത്രീയമായ പരിഹാരം കാണുന്നതിന് കമ്മിറ്റി പഠനം നത്തുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.സിഎംഎഫ്ആര്‍ഐ നടത്തിയ സ്രാവ്-തിരണ്ടി സംരക്ഷണവും മത്സ്യത്തൊഴിലാളി ഉപജീവനമാര്‍ഗ്ഗവും എന്ന വിഷയത്തില്‍ നടന്ന പങ്കാളിത്ത ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശില്‍പശാലയില്‍ നടന്ന ചര്‍ച്ചയില്‍, ജൈവവൈവിധ്യ സംരക്ഷണവും തീരദേശ സമൂഹങ്ങളുടെ ഉപജീവന സുരക്ഷയും ഉറപ്പാക്കുന്ന രീതിയില്‍ സന്തുലിതവും പ്രായോഗികവുമായി സമീപനമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്ന് സിഎംഎഫ്ആര്‍ഐ നിര്‍ദേശിച്ചു.മത്സ്യബന്ധനം ദശലക്ഷക്കണക്കിന് തീരദേശ കുടുംബങ്ങളുടെ ജീവനാഡിയാണ്. കരയില്‍ നിന്ന് വ്യത്യസ്തമായി, വല വലിച്ചെടുക്കുന്നതുവരെ അനധികൃത മീന്‍പിടിത്തം പ്രവചിക്കാനോ നിയന്ത്രിക്കാനോ കഴിയില്ല. സംരക്ഷിത ജീവികളെ ആകസ്മികമായി പിടികൂടുന്നതിനുള്ള കര്‍ശനമായ ശിക്ഷാ നടപടി പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ പട്ടിക നാലില്‍ ഉള്‍പ്പെട്ട സ്രാവിനെ പിടിച്ചതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്കിടയിലും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കിടയിലും ആശയക്കുഴപ്പമുണ്ടായി. ഇവയുടെ കയറ്റുമതിയിലാണ് നിയന്ത്രണമുള്ളത്. പിടിക്കുന്നതിനും ആഭ്യന്തര വ്യാപാരത്തിനും നിയന്ത്രണമില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കല്‍, മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തോടെയുള്ള നിരീക്ഷണം, മീന്‍പിടിത്തത്തിലെ സ്വയം നിയന്ത്രണം, പങ്കാളിത്ത സംരക്ഷണപദ്ധതികള്‍, സ്ഥിരമായ ശാസ്ത്രീയ വിലിയിരുത്തല്‍, കയറ്റുമതിക്ക് ആവശ്യമായ ശാസ്ത്രാധിഷ്ടിത കണ്ടെത്തലുകള്‍ (നോണ്‍ ഡെട്രിമെന്റല്‍ ഫൈന്‍ഡിംഗ്) തയ്യാറാക്കല്‍ എന്നിവ നിയമം ഫലപ്രദമായി നടപ്പാകാകുന്നതിന് ആവശ്യമാണെന്ന് സിഎംഎഫ്ആര്‍ഐ നിര്‍ദേശിച്ചു.മത്സ്യത്തൊഴിലാളികള്‍, എന്‍ഫോഴ്സ്മെന്റ്- ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Posts

ആധാറിൽ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാം; അവസരം ഡിസംബര്‍ 31 വരെ
Kerala

ആധാറിൽ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാം; അവസരം ഡിസംബര്‍ 31 വരെ

August 4, 2026
20
കെ എം ബഷീറിന്റെ മരണം; ഭാര്യയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ്
Kerala

കെ എം ബഷീറിന്റെ മരണം; ഭാര്യയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ്

August 4, 2026
59
ആനുകൂല്യം കൊടുത്തിട്ട് അതിന്റെ പേരില്‍ ആക്ഷേപിക്കരുത്; സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ശിവന്‍കുട്ടി
Kerala

ആനുകൂല്യം കൊടുത്തിട്ട് അതിന്റെ പേരില്‍ ആക്ഷേപിക്കരുത്; സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ശിവന്‍കുട്ടി

August 4, 2026
9
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മലപ്പുറത്ത് ഓറഞ്ച് അലർട്ട്
Kerala

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മലപ്പുറത്ത് ഓറഞ്ച് അലർട്ട്

August 4, 2026
333
‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ
Kerala

‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ

August 4, 2026
67
അഭിമന്യു വധക്കേസ്; നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണം, നിര്‍ദേശം നല്‍കി ഹൈക്കോടതി
Kerala

അഭിമന്യു വധക്കേസ്; നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണം, നിര്‍ദേശം നല്‍കി ഹൈക്കോടതി

August 4, 2026
28
Next Post
ശബരിമല സ്വര്‍ണ്ണപ്പാളി വിഷയം; അടിയന്തരപ്രമേയത്തിന് അനുമതിയില്ല; നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

ശബരിമല സ്വര്‍ണ്ണപ്പാളി വിഷയം; അടിയന്തരപ്രമേയത്തിന് അനുമതിയില്ല; നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

Recent News

ആധാറിൽ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാം; അവസരം ഡിസംബര്‍ 31 വരെ

ആധാറിൽ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാം; അവസരം ഡിസംബര്‍ 31 വരെ

August 4, 2026
20
കെ എം ബഷീറിന്റെ മരണം; ഭാര്യയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ്

കെ എം ബഷീറിന്റെ മരണം; ഭാര്യയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ്

August 4, 2026
59
ആനുകൂല്യം കൊടുത്തിട്ട് അതിന്റെ പേരില്‍ ആക്ഷേപിക്കരുത്; സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ശിവന്‍കുട്ടി

ആനുകൂല്യം കൊടുത്തിട്ട് അതിന്റെ പേരില്‍ ആക്ഷേപിക്കരുത്; സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ശിവന്‍കുട്ടി

August 4, 2026
9
രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI

രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI

August 4, 2026
125
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025