• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശബരിമല സ്വര്‍ണ്ണപ്പാളി വിഷയം; അടിയന്തരപ്രമേയത്തിന് അനുമതിയില്ല; നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

cntv team by cntv team
September 19, 2025
in Kerala
A A
ശബരിമല സ്വര്‍ണ്ണപ്പാളി വിഷയം; അടിയന്തരപ്രമേയത്തിന് അനുമതിയില്ല; നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
0
SHARES
23
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. കോടതി പരിഗണനയിലുള്ള വിഷയം മുമ്പും സഭയില്‍ ചര്‍ച്ചയ്ക്ക് എടുത്തിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷവാദം.വളരെ ഗൗരവമുള്ള വിഷയമെന്നും ഹൈക്കോടതി അഭിപ്രായം പറഞ്ഞുവെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ നിന്ന് നാല് കിലോ സ്വര്‍ണം ഹൈക്കോടതി അറിയാതെ, ഉദ്യോഗസ്ഥരറിയാതെ അടിച്ചുമാറ്റിയ വിഷയമാണ്. അയ്യപ്പ ഭക്തരെയും വിശ്വാസികളെയും മുഴുവന്‍ വിഷമത്തിലാക്കിയ പ്രശ്‌നമാണ്. ഗവണ്‍മെന്റും ദേവസ്വം ബോര്‍ഡും അവരെ സംരക്ഷിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട ആളുകളുടെ പിന്തുണയോടുകൂടി നാല് കിലോ സ്വര്‍ണം ശബരിമലയില്‍ നിന്ന് അടിച്ചുമാറ്റിയിട്ട് ഈ സഭയില്‍ ഇത് അനുവദിക്കില്ല എന്ന് പറയുന്നത് തെറ്റായ കീഴ്‌വഴക്കമാണ്. ഞങ്ങള്‍ ഇതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുന്നു – പ്രതിപക്ഷ നേതാവ് പറഞ്ഞു.ചട്ടം അറിഞ്ഞുകൊണ്ട് തന്നെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ഉന്നയിക്കുന്നതെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി എം ബി രാജേഷ് പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി അടിയന്തര പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തതിന്റെ ക്ഷീണം തീര്‍ക്കാന്‍, അതില്‍ നിന്ന് രക്ഷപ്പെടാനാണ് ഇത്തവണ അനുവദിക്കാനാവില്ലെന്ന വിഷയം ഉയര്‍ക്കൊണ്ടുവന്നത്. ആഗോള അയ്യപ്പ സംഗമം അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ എല്ലാം പരാജയപ്പെട്ടതിന്റെ ക്ഷീണവും് , കൊതിക്കെറുവും മൂലമാണ് പ്രതിപക്ഷം ഈ വിഷയം സഭയില്‍ കൊണ്ടുവന്നത്. ആദ്യം ആര്‍എസ്എസുമായി ചേര്‍ന്ന് ആഗോള അയ്യപ്പ സംഗമം തടയും എന്ന് പ്രഖ്യാപിച്ചു. പിന്നീട് ഹൈക്കോടതിയില്‍ പോയി. ഹൈക്കോടതി നടത്താമെന്നു പറഞ്ഞു. ശേഷം സുപ്രീംകോടതിയില്‍ പോയി. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ സഭയില്‍ ആര്‍എസ്എസിന് ആളില്ലാത്തതിന്റെ കുറവ് പ്രതിപക്ഷ നേതാവ് തന്നെ ഏറ്റെടുത്തിരിക്കുകയാണ് – അദ്ദേഹം പറഞ്ഞു.ഇന്ന് എങ്ങനെ ശ്രമിച്ചാലും തള്ളാനിടയുള്ള വിഷയം ഇന്നലെ രാത്രി മുഴുവന്‍ ഇരുന്ന് ഗവേഷണം നടത്തിയാണ് സഭയില്‍ കൊണ്ടുവന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ വിശ്വാസ സമൂഹം കക്ഷി രാഷ്ട്രീയത്തിന് അതീതമായാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. അതില്‍ പങ്കെടുക്കാതിരിക്കുന്നതിനുള്ള ജാള്യം മറക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.ആഗോള അയ്യപ്പ സംഗമത്തിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു എന്ന് മനസ്സിലാക്കി കൊണ്ടാണ് അതിന് മങ്ങല്‍ ഏല്‍പ്പിക്കാന്‍ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

Related Posts

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
162
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി
Kerala

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
63
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി
Crime

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
14
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
Kerala

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
323
സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്
Kerala

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
38
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
Kerala

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
404
Next Post
പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍; അനുമതി നല്‍കി ഹൈക്കോടതി

പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍; അനുമതി നല്‍കി ഹൈക്കോടതി

Recent News

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
268
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
191
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
126
മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
162
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025