• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, February 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പേരൂർക്കടയിലെ വ്യാജ മോഷണ പരാതി; ഇരയാക്കപ്പെട്ട ബിന്ദു പ്യൂൺ ആയി ജോലിയിൽ പ്രവേശിച്ചു

cntv team by cntv team
September 15, 2025
in Kerala
A A
പേരൂർക്കടയിലെ വ്യാജ മോഷണ പരാതി; ഇരയാക്കപ്പെട്ട ബിന്ദു പ്യൂൺ ആയി ജോലിയിൽ പ്രവേശിച്ചു
0
SHARES
145
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: പേരൂർക്കടയിൽ വ്യാജ മോഷണക്കേസിൽ ഇരയാക്കപ്പെട്ട ബിന്ദു ജോലിയിൽ പ്രവേശിച്ചു. തിരുവനന്തപുരം എംജിഎം പബ്ലിക് സ്കൂളിലാണ് ജോലിയിൽ പ്രവേശിച്ചത്. പ്യൂൺ ആയിട്ടാണ് നിയമിച്ചത്. ബിന്ദുവിനെ സ്കൂൾ അധികൃതർ നേരത്തെ വീട്ടിലെത്തി ക്ഷണിച്ചിരുന്നു. പേരൂർക്കടയിലേത് വ്യാജ മാലമോഷണക്കേസ് തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മാല മോഷണം പോയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.പൊലീസ് കഥ മെനയുകയായിരുന്നു. ബിന്ദുവിന്റെ അറസ്റ്റ് ന്യായീകരിക്കാനാണ് ഉദ്യോഗസ്ഥർ കഥ മെനഞ്ഞതെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വ്യക്തമായി. മനുഷ്യാവകാശ കമ്മീഷന് ലഭിച്ച ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാല കിട്ടിയത് പരാതിക്കാരിയായ ഓമന ഡാനിയേലിന്റെ വീട്ടിൽ നിന്ന് തന്നെയാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മറവി പ്രശ്നമുള്ള വീട്ടുടമ ഓമന മാല വീട്ടിനുള്ളിൽ വെയ്ക്കുകയായിരുന്നു.ഇതാണ് പിന്നീട് കണ്ടെത്തിയത്. മാല വീടിന് പുറത്ത് വേസ്റ്റ് കൂനയിൽ നിന്നാണ് കിട്ടിയതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇത് പൊലീസ് മെനഞ്ഞ കഥയാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു. കേസ് അന്വേഷിച്ച പേരൂർക്കട എസ്ഐ പ്രസാദ് അടക്കമുള്ളവർക്കെതിരെ കർശന നടപടി വേണമെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഇക്കഴിഞ്ഞ ഏപ്രിൽ 23-നായിരുന്നു സംഭവം നടന്നത്. നെടുമങ്ങാട് സ്വദേശിനിയായ ബിന്ദു ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണമാല കാണാതാവുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയിൽ ബിന്ദുവിനെ പേരൂർക്കട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കുകയായിരുന്നു. പൊലീസിൽ നിന്ന് നേരിട്ടത് കടുത്ത പീഡനമാണെന്ന് ബിന്ദു പറഞ്ഞിരുന്നു. വിവസ്ത്രയായി പരിശോധിച്ചുവെന്നും അടിക്കാൻ വന്നുവെന്നുമടക്കമുള്ള ആരോപണവും ബിന്ദു ഉന്നയിച്ചിരുന്നു.

Related Posts

2023ല്‍ നഷ്ടം നാല് കോടി, ഇത്തവണ ജയലക്ഷ്മിയിൽ കത്തിയമര്‍ന്നത് എത്ര? ഉടമകൾ എത്തും
Kerala

2023ല്‍ നഷ്ടം നാല് കോടി, ഇത്തവണ ജയലക്ഷ്മിയിൽ കത്തിയമര്‍ന്നത് എത്ര? ഉടമകൾ എത്തും

February 18, 2026
1
സാമ്പത്തിക തട്ടിപ്പ് കേസ്; അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ
Crime

സാമ്പത്തിക തട്ടിപ്പ് കേസ്; അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ

February 18, 2026
0
നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധവുമായി കുടുംബം, പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ല
Kerala

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധവുമായി കുടുംബം, പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ല

February 18, 2026
0
ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 3ന് പ്രാദേശിക അവധി, ഈ ദിവസങ്ങളിൽ മദ്യനിരോധനവും
Kerala

ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 3ന് പ്രാദേശിക അവധി, ഈ ദിവസങ്ങളിൽ മദ്യനിരോധനവും

February 17, 2026
10
വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവം; മരണം ഭക്ഷ്യവിഷബാധയെ തുടർന്ന്; റഷീദ ബീവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Kerala

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവം; മരണം ഭക്ഷ്യവിഷബാധയെ തുടർന്ന്; റഷീദ ബീവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

February 17, 2026
281
കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി
Kerala

കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി

February 17, 2026
72
Next Post
ബുക്ക് മൈ ഷോ ടിക്കറ്റ് വില്‍പ്പനയിലും ഓള്‍ ടൈം റെക്കോര്‍ഡ്; മലയാളത്തില്‍ ഇനി ഒന്നാമത് ‘ലോക’

ബുക്ക് മൈ ഷോ ടിക്കറ്റ് വില്‍പ്പനയിലും ഓള്‍ ടൈം റെക്കോര്‍ഡ്; മലയാളത്തില്‍ ഇനി ഒന്നാമത് 'ലോക'

Recent News

2023ല്‍ നഷ്ടം നാല് കോടി, ഇത്തവണ ജയലക്ഷ്മിയിൽ കത്തിയമര്‍ന്നത് എത്ര? ഉടമകൾ എത്തും

2023ല്‍ നഷ്ടം നാല് കോടി, ഇത്തവണ ജയലക്ഷ്മിയിൽ കത്തിയമര്‍ന്നത് എത്ര? ഉടമകൾ എത്തും

February 18, 2026
1
സാമ്പത്തിക തട്ടിപ്പ് കേസ്; അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസ്; അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ

February 18, 2026
0
നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധവുമായി കുടുംബം, പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ല

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധവുമായി കുടുംബം, പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ല

February 18, 2026
0
കൊടിമരത്തിൽ പൂശിയതിൽ ബാക്കി വന്ന 30 പവൻ സ്വർണത്തിന്‍റെ കണക്കില്ല; കൊടിമരക്കൊള്ളയില്‍ നിര്‍ണായക കണ്ടെത്തല്‍

കൊടിമരത്തിൽ പൂശിയതിൽ ബാക്കി വന്ന 30 പവൻ സ്വർണത്തിന്‍റെ കണക്കില്ല; കൊടിമരക്കൊള്ളയില്‍ നിര്‍ണായക കണ്ടെത്തല്‍

February 18, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025