• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പിടി തരാതെ സ്വർണവില,ഇന്ന് കൂടിയത് 560 രൂപ

ckmnews by ckmnews
September 12, 2025
in Kerala
A A
പിടി തരാതെ സ്വർണവില,ഇന്ന് കൂടിയത് 560 രൂപ
0
SHARES
118
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവില വീണ്ടും വർദ്ധിച്ചു. ഇന്ന് പവന് 560 രൂപ കൂടി 81,600 രൂപയും ഗ്രാമിന് 70 രൂപ കൂടി 10,200 രൂപയുമായി. ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെയും ബുധനാഴ്ചയും സ്വർണവിലയിൽ മാ​റ്റമില്ലായിരുന്നു. ഇന്നലെ ഒരു പവന് 81,040 രൂപയും ഗ്രാമിന് 10,130 രൂപയുമായിരുന്നു. ഈ മാസത്തെ ഏ​റ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് സെപ്തംബർ ഒന്നിനായിരുന്നു. അന്ന് പവന് 77,640 രൂപയും ഗ്രാമിന് 9,705 രൂപയുമായിരുന്നു. സെപ്തംബർ ഒമ്പതോടെയാണ് പവന് 80,000 രൂപ കടന്നത്.

പണിക്കൂലി, ജിഎസ്‌ടി എന്നിവ ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഒരു ലക്ഷമോ അതിലധികമോ രൂപ ചെലവാക്കേണ്ട സാഹചര്യമാണ്. പലരും ഓൺലൈൻ ട്രേഡിംഗിൽ നിക്ഷേപം നടത്തുന്നതാണ് സ്വർണവില കുതിച്ചുയരാനുള്ള കാരണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നിലവിൽ ഈ സാഹചര്യം തുടരാനാണ് സാദ്ധ്യത. ദീപാവലി വരുന്ന സാഹചര്യമായതിനാൽ പവന് വില 85,000 വരെ എത്താൻ സാദ്ധ്യതയുണ്ട്.ലോകത്ത് വിശ്വസിക്കാവുന്ന ഏക നിക്ഷേപമെന്ന നിലയിൽ സ്വർണം മാറിയതാണ് ഈ കുതിപ്പിന് കാരണമെന്ന് സ്വർണ വിപണിയുടെ നിരീക്ഷകനും വിദഗ്ദ്ധനുമായ എസ് അബ്ദുൽ നാസർ പറഞ്ഞത്. വില കൂടിയതോടെ സംസ്ഥാനത്ത് സ്വർണത്തോടുള്ള താൽപര്യം കുറഞ്ഞിട്ടുണ്ട്. എന്നാൽ തമിഴ്നാട്ടിലും ഉത്തരേന്ത്യയിലും ദീപാവലിയോടെ താൽപര്യം കൂടുന്നതാണ് ട്രെൻഡ്. ദീപാവലിക്ക് നിക്ഷേപ താൽപര്യം കൂടുന്നതോടെ ഡിമാൻഡും കൂടും.ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്കയുടെ താരിഫ് ഇടപെടലുകളും യൂറോപ്പിലേയും മദ്ധ്യേഷ്യയിലേയും യുദ്ധസാഹചര്യവും കറൻസികളെ ദുർബലമാക്കുന്നു. കൂടാതെ അമേരിക്കയിലെ അനിശ്ചിതാവസ്ഥ ജാപ്പനീസ് യെന്നിനെതിരെ ഡോളറിന്റെ മൂല്യം ഇടിച്ചതും സ്വർണത്തിലേക്ക് നിക്ഷേപം മാറാൻ ഇടയാക്കി. സംസ്ഥാനത്തെ വെളളിവിലയിലും ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 142 രൂപയും കിലോഗ്രാമിന് 1,​42,​000 രൂപയുമാണ്. ഇന്നലെ ഒരു ഗ്രാം വെളളിയുടെ വില 140 രൂപയായിരുന്നു.

Related Posts

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി
Kerala

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

August 7, 2026
89
തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം
Kerala

തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

August 7, 2026
317
ശബരിമല നെയ്യ് ക്രമക്കേട്: ഭക്തർ കൊണ്ടുവരുന്ന നെയ്യ് സന്നിധാനത്ത് തന്നെ പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കും -കെ. ജയകുമാർ
Kerala

ശബരിമല നെയ്യ് ക്രമക്കേട്: ഭക്തർ കൊണ്ടുവരുന്ന നെയ്യ് സന്നിധാനത്ത് തന്നെ പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കും -കെ. ജയകുമാർ

August 7, 2026
18
വടക്കൻകേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്
Kerala

വടക്കൻകേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്

August 7, 2026
337
ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടു; MVD ഉദ്യോഗസ്ഥന് സസ്പെൻഷൻ
Kerala

ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടു; MVD ഉദ്യോഗസ്ഥന് സസ്പെൻഷൻ

August 7, 2026
318
മാതാപിതാക്കളില്‍ നിന്ന് ഭര്‍ത്താവിനെ അകറ്റുന്നത് ദാമ്പത്യ ബന്ധത്തിലെ ക്രൂരത: ഹൈക്കോടതി
Kerala

മാതാപിതാക്കളില്‍ നിന്ന് ഭര്‍ത്താവിനെ അകറ്റുന്നത് ദാമ്പത്യ ബന്ധത്തിലെ ക്രൂരത: ഹൈക്കോടതി

August 7, 2026
371
Next Post
ഡെറാഡൂണിൽ മലയാളി ജവാൻ നീന്തൽക്കുളത്തില്‍ മരിച്ച നിലയിൽ

ഡെറാഡൂണിൽ മലയാളി ജവാൻ നീന്തൽക്കുളത്തില്‍ മരിച്ച നിലയിൽ

Recent News

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

August 7, 2026
89
ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

August 7, 2026
101
തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

August 7, 2026
317
പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

August 7, 2026
235
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025