• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ദേശീയപാതാ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കണം’; നിർദ്ദേശവുമായി മുഖ്യമന്ത്രി

cntv team by cntv team
September 11, 2025
in Kerala
A A
‘ദേശീയപാതാ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കണം’; നിർദ്ദേശവുമായി മുഖ്യമന്ത്രി
0
SHARES
55
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ദേശീയപാതാ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാതയുമായി ബന്ധപ്പെട്ട് ചേർന്ന റിവ്യൂ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയപാതാ അതോറിറ്റി പൊതുവിൽ നല്ല പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നതെങ്കിലും ചില മേഖലകളിൽ സ്തംഭനമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വടകര, തുറവൂർ, തിരുവനന്തപുരം ഉൾപ്പെടെ ചില സ്ഥലങ്ങളിലെങ്കിലും പ്രവൃത്തി മന്ദഗതിയിലാണ്. മെല്ലെപ്പോക്ക് നടത്തുന്ന കരാറുകാർക്കെതിരെ കർശന നടപടിയിലേക്ക് നീങ്ങണമെന്നും അദ്ദേഹം ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു.കണ്ണൂർ ജില്ലയിലെ നടാലിൽ ബസുകൾ കൂടി സഞ്ചരിക്കുന്ന വിധത്തിൽ അടിപ്പാത നിർമ്മിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അവിടെ ബസ് ഉടമകൾ മാത്രമല്ല നാട്ടുകാരും പ്രതിഷേധത്തിലാണ്. ചാല വരെ സഞ്ചരിച്ച് ബസ് തിരിച്ചു വരേണ്ടി വരുന്ന അവസ്ഥയാണ്. ഇത് പ്രത്യേക കേസായി പരിഗണിച്ച് നടപടി സ്വീകരിക്കണം. നിർമ്മാണ പ്രവൃത്തിക്ക് തടസമുണ്ടാകരുത്. ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ ബന്ധപ്പെട്ട ജില്ലാകളക്ടറും പൊലീസ് മേധാവിയും മുൻകൈയെടുക്കണം. കേരളത്തിന്റെ ഭൂമി ശാസ്ത്രവും ജനസാന്ദ്രതയും കണക്കിലെടുത്ത് വേണം പ്രവൃത്തികൾ നടത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർബിട്രേഷൻ സമയബന്ധിതമായി തീർക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.17 സ്ട്രച്ചുകളിലായി മൊത്തം 642 കിലോമീറ്റർ റോഡിന്റെ പൂർത്തീകരണ തീയതിയും യോഗത്തിൽ ചർച്ചയായി. 480 കിലോമീറ്റർ 2025 ഡിസംബറോടെ പൂർത്തിയാകും. ആകെ 560 കിലോമീറ്റർ 2026 മാർച്ചിലും പൂർത്തിയാകും. കാസർകോട് ജില്ലയിൽ 83 കിലോമീറ്ററിൽ 70 കിലോമീറ്റർ പൂർത്തിയായി. കണ്ണൂർ 65 ൽ 48 കി.മീ, കോഴിക്കോട് 69 ൽ 55 കി.മീ, മലപ്പുറം 77 ൽ 76 കി.മീ, തൃശ്ശൂരിൽ 62 ൽ 42 കി.മീ, എറണാകുളം 26 ൽ 9 കി.മീ, ആലപ്പുഴ 95 ൽ 34 കി.മീ, കൊല്ലം 56 ൽ 24 കി.മീ, തീരുവനന്തപുരം 30 കിലോമീറ്ററിൽ 5 കി.മീ എന്നിങ്ങനെയാണ് പ്രവൃത്തി പുരോഗതി.യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, പിഡബ്ല്യുഡി സെക്രട്ടറി കെ ബിജു, ജില്ലാ കളക്ടർമാർ, ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ കേണൽ എ കെ ജാൻബാസ് തുടങ്ങിയവർ പങ്കെടുത്തു.

Related Posts

വീണ്ടും ജീവനെടുത്ത് കാട്ടാന; കൊല്ലത്ത് 80കാരിക്ക് ദാരുണാന്ത്യം
Kerala

വീണ്ടും ജീവനെടുത്ത് കാട്ടാന; കൊല്ലത്ത് 80കാരിക്ക് ദാരുണാന്ത്യം

October 5, 2026
5
ട്രാൻസ് യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി; പോക്‌സോ കേസ് പ്രതി പിടിയിൽ
Crime

ട്രാൻസ് യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി; പോക്‌സോ കേസ് പ്രതി പിടിയിൽ

October 5, 2026
81
സ്പായിൽ ജോലി വാഗ്ദാനംചെയ്ത് ലോഡ്ജിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ
Crime

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് ലോഡ്ജിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ

October 5, 2026
28
അട്ടപ്പാടി മധു വധക്കേസ്, പ്രതികളുടെ ശിക്ഷ വർധിപ്പിക്കണം: സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
Kerala

അട്ടപ്പാടി മധു വധക്കേസ്, പ്രതികളുടെ ശിക്ഷ വർധിപ്പിക്കണം: സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

October 5, 2026
5
മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
176
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി
Kerala

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
73
Next Post
ഹൈദരാബാദിൽ 50കാരിയെ കഴുത്തറുത്ത് കൊന്ന് മോഷണം; വേഷം മാറി മുങ്ങി മോഷ്ടാക്കൾ

ഹൈദരാബാദിൽ 50കാരിയെ കഴുത്തറുത്ത് കൊന്ന് മോഷണം; വേഷം മാറി മുങ്ങി മോഷ്ടാക്കൾ

Recent News

വീണ്ടും ജീവനെടുത്ത് കാട്ടാന; കൊല്ലത്ത് 80കാരിക്ക് ദാരുണാന്ത്യം

വീണ്ടും ജീവനെടുത്ത് കാട്ടാന; കൊല്ലത്ത് 80കാരിക്ക് ദാരുണാന്ത്യം

October 5, 2026
5
ട്രാൻസ് യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി; പോക്‌സോ കേസ് പ്രതി പിടിയിൽ

ട്രാൻസ് യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി; പോക്‌സോ കേസ് പ്രതി പിടിയിൽ

October 5, 2026
81
സ്പായിൽ ജോലി വാഗ്ദാനംചെയ്ത് ലോഡ്ജിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് ലോഡ്ജിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ

October 5, 2026
28
അട്ടപ്പാടി മധു വധക്കേസ്, പ്രതികളുടെ ശിക്ഷ വർധിപ്പിക്കണം: സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

അട്ടപ്പാടി മധു വധക്കേസ്, പ്രതികളുടെ ശിക്ഷ വർധിപ്പിക്കണം: സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

October 5, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025