ചങ്ങരംകുളത്തെ പുതിയ ട്രാഫിക് പരിഷ്കരണം ടൗണില്‍ ഗതാഗത കുരുക്ക് രൂക്ഷമാക്കിയതായി വ്യാപക പരാതി.ട്രാഫിക് സമതി അടിയന്തരയോഗം ചേർന്ന് ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമതി ചങ്ങരംകുളം യൂണിറ്റ് ആവശ്യപ്പെട്ടു.കഴിഞ്ഞ തവണ യോഗ തീരുമാനത്തിൽ ടൂവീലറുകൾക്ക് വൺവേ ബാധകമല്ലെന്നാണ് തീരുമാനിച്ചിരുന്നതെന്നും എന്നാൽ ടൂവീലറുകളെ പോലീസ് തടയുന്നതു കൊണ്ട് വ്യാപാര രംഗത്ത് വലിയ പ്രയാസം വ്യാപാരികൾ നേരിടുന്നുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.പൂർണമായും ടൗണിൽ നിന്നും നിരോധിക്കാൻ യോഗം തീരുമാനിച്ച മത്സ്യ കച്ചവടം ഒരു മാറ്റവുമില്ലാതെ തുടരുകയാണ്.ബന്ധപ്പെട്ടവർ ഈ വിഷയങ്ങളിൽ അടിയന്തിരമായി ഇടപെടണമെന്ന് കെ.വി.വി. ഇ എസ് സിക്രട്ടറിയേറ്റ് യോഗം ആവശ്യപെട്ടുയോഗം പി.പി. ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.ഒ. മൊയ്തുണ്ണി, ഉമർ കുളങ്ങര,ഉസ്മാൻ പന്താവൂർ,മുഹമ്മദലി പഞ്ചമി,സുനിൽ ചിന്നൻ,കെ.വി.ഇബ്രാഹിം കുട്ടി,വി.സൈതലവി ഹാജി, രവി എരിഞ്ഞിക്കാട്ട്, എ.എ.നാസർ, സലിം കാഞ്ഞിയൂർ, നാഹിർ ആലുങ്കൽ, വി.കെ.എം. നൗഷാദ്, അരുൺ മുരളി, വി. ഷഹന ,ഗീതാ മോഹൻ ,റജീന മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു