35 വർഷത്തിൽ ഏറെയായി ചങ്ങരംകുളം പ്രദേശത്ത് ഷാവോലിൻ കുങ് ഫു ഇന്റർനാഷണാലിന്റെ കീഴിൽ ആയിരത്തിൽ പരം കുട്ടികൾബ്ലാക്ക് ബെൽറ്റ് നേടിക്കൊടുത്ത ഷാവോലിൻ കുങ് ഫു ഇന്റർനാഷണൽ ചങ്ങരംകുളം മാന്തടം ഹെഡ് ഓഫീസിൽ ഓണാഘോഷപരിപാടി സംഘടിപ്പിച്ചു.ചടങ്ങിന് സിഫു മണികണ്ഠൻ.പി. പി അധ്യക്ഷത വഹിച്ചു.ഷാവോലിൻ കുങ് ഫു ഓൾ ഇന്ത്യ കോർഡിനേറ്റർ സിഫു വി. വി വേലായുധൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ഓൾ കേരള സൂപ്പർ സീനിയർ ഇൻസ്‌ട്രാക്ടർ സിഫു നാഹിർ ആലുങ്ങൽ മുഖ്യ അഥിതിയായി.ഓണാഘോഷപരിപാടികള്‍ക്ക് ഓൾ കേരള ഇൻസ്‌ട്രാക്ടർ സിഫു സജിത്ത്. കെ. പി ഖത്തർ ഇൻസ്‌ട്രാക്ടർ സിഫു അഷറഫ്. പി. വി. എന്നിവർ നേതൃത്വം വഹിച്ചു.







