ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ കിഴിക്കര 14 ആം വാർഡിൽ 10 വർഷം പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വാർഡ് മെമ്പറായ ആസിയ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഓണക്കോടി നൽകി ആദരിച്ചു.കിഴിക്കര പ്രദേശത്തു ഒട്ടേറെ വികസന പ്രവർത്തനങ്ങളും പൊതു വിഷയങ്ങളും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന മെമ്പർ കൂടിയാണ് ആസിയ ഇബ്രാഹിം.കിഴിക്കരയിൽ നടന്ന ചടങ്ങ് തവയിൽ മുഹമ്മദ് ഹാജി ഉൽഘാടനം നിർവഹിച്ചു.അബ്ദുറഹിമാൻ പൊലിയോടത്ത്,കാണിയിൽ ഹമീദ്, കെ ടി.അബ്ദുറഹിമാൻ, ഫവാസ് മാളിയേക്കൽ,നിഹാൽ,ജസീൽ എന്നിവർ സംബന്ധിച്ചു.







