• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

വാഹനം പൊതുസ്ഥലത്ത് ഉപയോഗിക്കുന്നില്ലെങ്കില്‍ മോട്ടോര്‍ വാഹന നികുതി ചുമത്തരുതെന്ന് സുപ്രീം കോടതി

cntv team by cntv team
September 1, 2025
in National
A A
വാഹനം പൊതുസ്ഥലത്ത് ഉപയോഗിക്കുന്നില്ലെങ്കില്‍ മോട്ടോര്‍ വാഹന നികുതി ചുമത്തരുതെന്ന് സുപ്രീം കോടതി
0
SHARES
132
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഒരു വാഹനം പൊതുസ്ഥലത്ത് ഉപയോഗിക്കുകയോ പൊതുസ്ഥലത്ത് ഉപയോഗിക്കുന്നതിനായി സൂക്ഷിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ ആ നിശ്ചിത കാലയളവില്‍ അതിന്റെ ഉടമയ്ക്ക് മോട്ടോര്‍ വാഹന നികുതി ചുമത്തരുതെന്ന് സുപ്രീം കോടതി. റോഡ്, ഹൈവേ തുടങ്ങിയ പൊതുസൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനു പണം നല്‍കുകയെന്നാണ് മോട്ടോര്‍ വാഹന നികുതി ചുമത്തുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് മനോജ് മിശ്ര, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന സിംഗിൾ ബെഞ്ചിന്റേതാണ് വിധി.മോട്ടോര്‍ വാഹന നികുതി നഷ്ടപരിഹാര സ്വഭാവമുള്ളതാണെന്നും, ഒരു വാഹനം പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന കാലയളവില്‍ നികുതി ചുമത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. 1963-ലെ ആന്ധ്രാപ്രദേശ് മോട്ടോര്‍ വാഹന നികുതി നിയമത്തിന്റെ സെക്ഷന്‍ 3-യിൽ ‘പൊതുസ്ഥലം’ എന്ന പ്രയോഗം പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മോട്ടേര്‍ വാഹനങ്ങള്‍ക്ക് നികുതി ചുമത്തുന്നതിനെ കുറിച്ചുള്ള വ്യവസ്ഥകളാണ് സെക്ഷന്‍-3യില്‍ പറഞ്ഞിരിക്കുന്നത്.രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ് (ആര്‍ഐഎന്‍എല്‍) എന്ന സ്ഥാപനത്തിന്റെ വളപ്പില്‍ മാത്രം ഉപയോഗിക്കുന്ന വാഹനത്തിന് ആന്ധ്രാ സര്‍ക്കാര്‍ നികുതി ചുമത്തിയതിനെ ചോദ്യം ചെയ്തുള്ള അപ്പീല്‍ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പ്രസ്ഥാവിച്ചിരിക്കുന്നത്. ആര്‍ഐഎന്‍എല്ലിനു കീഴിലുള്ള കോര്‍പ്പറേറ്റ് സ്ഥാപനമായ വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റിനകത്തെ സെന്‍ട്രല്‍ ഡിസ്പാച്ച് യാര്‍ഡിനകത്തു മാത്രം ഉപയോഗിക്കുന്ന 36 വാഹനങ്ങള്‍ക്ക് നികുതി ചുമത്തിയതുമായി ബന്ധപ്പെട്ടതാണ് കേസ്.1985 മുതല്‍ ലോജിസ്റ്റിക്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ആര്‍ഐഎന്‍എല്ലിന്റെ വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റിലെ സെന്‍ട്രല്‍ ഡിസ്പാച്ച് യാര്‍ഡില്‍ ഇരുമ്പ്, സ്റ്റീല്‍ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനും സംഭരിക്കുന്നതിനുമായി 2020 നവംബറില്‍ തങ്ങള്‍ക്ക് കരാര്‍ നല്‍കിയതായി കമ്പനി അപ്പീലില്‍ ചൂണ്ടിക്കാട്ടി. ഇത് സുപ്രീം കോടതി ശരിവച്ചു.ആര്‍ഐഎന്‍എല്‍ പരിസരത്ത് മാത്രം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നികുതി ഒഴിവാക്കി നല്‍കണമെന്ന കമ്പനിയുടെ ആവശ്യം ആന്ധ്രാപ്രദേശ് അധികൃതര്‍ തള്ളിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ പൊതുസ്ഥലമല്ലെന്ന വാദം അംഗീകരിച്ച സിംഗിള്‍ ബെഞ്ചില്‍ നിന്ന് കമ്പനിക്ക് അനുകൂല ഉത്തരവ് ലഭിച്ചു. നികുതിയിനത്തില്‍ പിരിച്ച 22,71,700 രൂപ തിരികെ നല്‍കാനും സിംഗിള്‍ ജഡ്ജി സംസ്ഥാന അധികാരികളോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് അധികാരികള്‍ ഈ ഉത്തരവിനെ ചോദ്യം ചെയ്യുകയും റദ്ദാക്കുകയും ചെയ്തു. ഇതോടെയാണ് കമ്പനി അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.അടച്ചിട്ട പ്രദേശത്ത് മാത്രം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നികുതി ബാധ്യതയില്ലെന്ന് വാദം കേട്ട ശേഷം സുപ്രീം കോടതി വിലയിരുത്തി. ഈ കേസില്‍ ചോദ്യം ചെയ്യപ്പെടുന്ന മോട്ടോര്‍ വാഹനങ്ങള്‍ ആര്‍ഐഎന്‍എല്ലിന്റെ നിയന്ത്രിത പരിസരത്ത് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്നും അത് ‘പൊതുസ്ഥലം’ അല്ലെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. അതുകൊണ്ട് മോട്ടോര്‍ വാഹന നികുതി ചുമത്താന്‍ ബാധ്യതയില്ലെന്നും അപ്പീല്‍ അനുവദിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞു.

Related Posts

ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം
National

ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം

September 22, 2026
51
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
144
ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാർജ് പ്ലാൻ; ആശ്വാസവുമായി ട്രായ്
National

ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാർജ് പ്ലാൻ; ആശ്വാസവുമായി ട്രായ്

September 22, 2026
232
അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്
Kerala

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

September 21, 2026
583
വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം
Kerala

വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം

September 21, 2026
157
9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
405
Next Post
വന്തിട്ടെന്ന് സൊല്ല്; കാത്തിരിപ്പിനൊടുവിൽ ജയസൂര്യയുടെ കത്തനാർ ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ

വന്തിട്ടെന്ന് സൊല്ല്; കാത്തിരിപ്പിനൊടുവിൽ ജയസൂര്യയുടെ കത്തനാർ ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ

Recent News

‘വിമാനം അറേഞ്ച് ചെയ്തത് സ്വകാര്യ വ്യക്തി, അതിലൊരു തെറ്റുമില്ല’; ഇനിയും പോകുമെന്ന് മുഖ്യമന്ത്രി

‘വിമാനം അറേഞ്ച് ചെയ്തത് സ്വകാര്യ വ്യക്തി, അതിലൊരു തെറ്റുമില്ല’; ഇനിയും പോകുമെന്ന് മുഖ്യമന്ത്രി

September 23, 2026
1
ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിച്ചു, നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി; പിഎംഎ സലാം

ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിച്ചു, നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി; പിഎംഎ സലാം

September 23, 2026
20
മലപ്പുറത്തെ അനധികൃത പരസ്യബോര്‍ഡുകള്‍; 2.40 ലക്ഷം രൂപ പിഴ ഈടാക്കി ഹൈക്കോടതി,വ്യാപക പരിശോധന

മലപ്പുറത്തെ അനധികൃത പരസ്യബോര്‍ഡുകള്‍; 2.40 ലക്ഷം രൂപ പിഴ ഈടാക്കി ഹൈക്കോടതി,വ്യാപക പരിശോധന

September 23, 2026
0
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് കൂടിയത് 640 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് കൂടിയത് 640 രൂപ

September 23, 2026
51
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025