സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ തീ പാറുന്നു. പവൻ വില ചരിത്രത്തിൽ ആദ്യമായി 77,000 രൂപ നിലവാരം മറികടന്ന് പുതിയ സർവ്വകാല ഉയരം കുറിച്ചു. ഇന്ന് ഒരു പവന് 680 രൂപയും, ഗ്രാമിന് 85 രൂപയുമാണ് വില വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 77,640 രൂപയും, ഗ്രാമിന് 9,705 രൂപയുമാണ് വില. രാജ്യാന്തര സ്വർണ്ണ വിലയിലുണ്ടായ വർധനയും, ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് സ്വർണ്ണ വിലയിൽ വൻ വർധനയ്ക്ക് കാരണമാകുന്നത്. നിലവിൽ ഒരു പവൻ സ്വർണ്ണത്തിന് കുറഞ്ഞ പണിക്കൂലിയായി 3% കണക്കാക്കിയാൽപ്പോലും 83,000 രൂപയ്ക്ക് മുകളിൽ വില നൽകേണ്ടതാണ്. 3% ജി.എസ്.ടി, ഹോൾമാർക്കിങ് ചാർജ്ജ് 53.10 രൂപ അടക്കമുള്ള നിരക്കാണിത്. ഡിസൈൻ കൂടുമ്പോൾ സ്വർണ്ണവിലയും ആനുപാതികമായി ഉയരും. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ കുറഞ്ഞ് 1,34,900 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് 134.90 രൂപ, 8 ഗ്രാമിന് 1,079.20 രൂപ, 10 ഗ്രാമിന് 1.349 രൂപ, 100 ഗ്രാമിന് 13,490 രൂപ എന്നിങ്ങനെയാണ് വില നിലവാരം.











