• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ചു; ആദ്യ കൺമണി മരിച്ചതും സമാന രീതിയിൽ

ckmnews by ckmnews
August 31, 2025
in UPDATES
A A
മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ചു; ആദ്യ കൺമണി മരിച്ചതും സമാന രീതിയിൽ
0
SHARES
266
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കടുത്ത പോഷകാഹാരക്കുറവു നേരിടുന്ന നാലുമാസം പ്രായമുള്ള ആദിവാസി കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു. സർക്കാർപതി ആദിവാസി ഉന്നതിയിലെ പാർഥിപൻ– സംഗീത ദമ്പതികളുടെ പെൺകുഞ്ഞ് കനിഷ്കയാണു മരിച്ചത്. നാലുമാസം പ്രായമായ കുഞ്ഞിന്റെ തൂക്കം 2.200 കിലോഗ്രാമായിരുന്നു. ഇന്നലെ പുലർച്ചെ വീട്ടിൽ പാൽകൊടുക്കുമ്പോൾ അനക്കമില്ലാതായതോടെ കുഞ്ഞിനെ അഞ്ചരയോടെ പാലക്കാട് ഗവ.വനിതാ– ശിശു ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 2 വർഷം മുൻപ് ദമ്പതികളുടെ ആദ്യ പെൺകുഞ്ഞ് സമാനമായ രീതിയിൽ മരിച്ചതാണ്.

കുഞ്ഞിന് മറ്റ് അസുഖങ്ങളില്ലായിരുന്നുവെന്നും കൃത്യമായി ഭക്ഷണം കൊടുക്കാറുണ്ടായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു. ജനനി ജന്മരക്ഷാ പദ്ധതി പ്രകാരം പട്ടികവർഗ വികസന വകുപ്പു ഗർഭിണികൾക്കു പ്രതിമാസം നൽകുന്ന 2000 രൂപയുടെ ധനസഹായം ഇതുവരെ ലഭിച്ചില്ലെന്നു യുവതിയുടെ കുടുംബം പറഞ്ഞു. ധനസഹായം ലഭിക്കാനുള്ള രേഖകൾ ശരിയാക്കിവയ്ക്കാൻ ട്രൈബൽ പ്രമോട്ടർ പറഞ്ഞിരുന്നു. എല്ലാം ശരിയാക്കി അറിയിച്ചെങ്കിലും രേഖകൾ കൈപ്പറ്റാൻ പ്രമോട്ടർ എത്തിയില്ലെന്നു കുടുംബം പറയുന്നു. ഇതോടെ ധനസഹായം മുടങ്ങി.

പെരുമാട്ടി പഞ്ചായത്തിലെ 9ാം വാർഡിൽപെടുന്ന സർക്കാർപതി ഉന്നതിയിലാണു യുവതിയും കുടുംബവും താമസിക്കുന്നത്. ആദിവാസി സ്ത്രീകൾ ഗർഭിണികളാകുമ്പോൾ പട്ടികവർഗ, വികസന വകുപ്പ് മൂന്നാം മാസം മുതൽ 2000 രൂപ ധനസഹായമായി നൽകും. കുഞ്ഞിന് ഒന്നരവയസ്സാകുന്നതു വരെ ഈ തുക അമ്മയുടെ ബാങ്ക് അക്കൗണ്ടിലെത്തും. ഗർഭിണിയാകുമ്പോൾ തന്നെ പ്രമോട്ടർ മുഖേന റജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഗർഭിണികളെ കണ്ടെത്തി റജിസ്റ്റർ ചെയ്യിക്കേണ്ട ചുമതല ആദിവാസി ഉന്നതികളിലെത്തുന്ന ട്രൈബൽ ഫീൽഡ് പ്രമോട്ടർമാരുടെ ജോലിയാണ്. എന്നാൽ ഇതു കൃത്യമായി ചെയ്യുന്നില്ലെന്ന പരാതിയുണ്ട്. സംഗീത ഗർഭിണിയായിരുന്നത് അറിഞ്ഞില്ലെന്നും പ്രസവിച്ച് രണ്ടു മാസം കഴിഞ്ഞാണ് അറിഞ്ഞതെന്നുമാണു പ്രമോട്ടർ പറയുന്നത്.

പ്രസവ വിവരം അറിഞ്ഞ് ഇത്രമാസം കഴിഞ്ഞിട്ടും പ്രമോട്ടർ ഇതുവരെ യുവതിയെ നേരിൽ സന്ദർശിച്ചിട്ടില്ലെന്നതു ഗുരുതര വീഴ്ചയാണ്. പെരുമാട്ടി പഞ്ചായത്തിൽ ആദിവാസികളുടെ ഉന്നമനത്തിനായി 3 പ്രമോട്ടർമാരാണുള്ളത്. ഓരോരുത്തർക്കും വിവിധ ഉന്നതികളുടെ ചുമതല നൽകിയിട്ടുണ്ട്. ഉന്നതികൾ കൃത്യമായി സന്ദർശിച്ച് ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു പരിഹരിക്കാനും അവരുടെ ഉന്നമനത്തിനുമായാണു പട്ടികവർഗ വികസന വകുപ്പ് ട്രൈബൽ പ്രമോട്ടർമാരെ നിയമിക്കുന്നത്.

Related Posts

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്
UPDATES

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
153
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.
UPDATES

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
95
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്
UPDATES

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
440
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു
UPDATES

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
68
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്
UPDATES

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
131
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്
UPDATES

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
220
Next Post
മന്ത്രിയായിരുന്ന കാലത്ത് സ്ത്രീകളോട് മോശമായി പെരുമാറി’; കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി

മന്ത്രിയായിരുന്ന കാലത്ത് സ്ത്രീകളോട് മോശമായി പെരുമാറി’; കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി

Recent News

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
153
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
95
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
440
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
68
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025