ചങ്ങരംകുളം:കാര്‍ യാത്രികരുമായി കുന്നംകുളത്ത് വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചങ്ങരംകുളത്ത് സ്വകാര്യ ബസ് തടഞ്ഞ് ഗതാഗത തടസ്സം സൃഷ്ടിക്കുകയും സ്ഥലത്ത് എത്തിയ പോലീസിനെ അക്രമിക്കുകയും ചെയ്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന’10 പേര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ചങ്ങരംകുളം സ്റ്റേഷനിലെ സഫാന്‍ എന്ന പോലീസുകാരനെയാണ് കഴുത്തിന് പിടിച്ച് തള്ളുകയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.സഫാന്റെ പരാതിയില്‍ ആലംകോട് കക്കിടിപ്പുറം സ്വദേശി സുഹൈല്‍ അടക്കം 10 പേര്‍ക്കെതിരെയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്.പോലീസിനെ അക്രമിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനുമാണ് കേസ്. ബസ്സ് ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന കാര്‍ യാത്രക്കാരുടെ പരാതിയില്‍ പൊന്നാനി സ്വദേശി യുഹാബ് എന്നയാളെ മെഡിക്കല്‍ പരിശോധന നടത്തി മദ്യപിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെ വിട്ടയക്കുകയായിരുന്നു.ജീവനക്കാരെ അക്രമിച്ചെന്ന പരാതിയില്‍ ബസ്സ് ഉടമയും പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.സംഭവത്തില്‍ സിസിടിവി അടക്കമുള്ളവ പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.രാത്രി പത്ത് മണിയോടെയാണ് ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ വച്ചാണ് സംഘം ബസ്സ് തടഞ്ഞത്.പോലീസുകാരനെ അക്രമിച്ചെന്ന പരാതിയില്‍ കസ്റ്റഡിയില്‍ എടുത്ത യുവാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രാത്രി 11 മണിയോടെ ചങ്ങരംകുളം സ്റ്റേഷനിലെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ചങ്ങരംകുളം പോലീസും തമ്മില്‍ വാക്കേറ്റം നടന്നു.പിന്നീട് ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സേന ചങ്ങരംകുളം സ്റ്റേഷനില്‍ എത്തിയാണ് രംഗം ശാന്തമാക്കിയത്.സംഭവത്തില്‍ കുന്നംകുളം പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്











