• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

നിമിഷപ്രിയയുടെ മോചനം; കോടികളുടെ പണപ്പിരിവ് വൻ തട്ടിപ്പെന്ന സംശയത്തിൽ കേന്ദ്രം

cntv team by cntv team
August 24, 2025
in National
A A
നിമിഷപ്രിയയുടെ മോചനം; കോടികളുടെ പണപ്പിരിവ് വൻ തട്ടിപ്പെന്ന സംശയത്തിൽ കേന്ദ്രം
0
SHARES
293
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തെ ചൊല്ലി നടക്കുന്ന കോടികളുടെ പണപ്പിരിവ് വൻ തട്ടിപ്പെന്ന് കേന്ദ്രത്തിന് സംശയം. നിമിഷ പ്രിയക്ക് വേണ്ടി കുടുംബവുമായി ചർച്ച ചെയ്തെന്ന് അവകാശപ്പെട്ട് രംഗത്തുവരുന്ന കെ എ പോൾ, ജേക്കബ് ചെറുവള്ളി, സാമുവൽ ജെറോം തുടങ്ങിയവരുടെ നീക്കങ്ങളിൽ കേന്ദ്രം സംശയം പ്രകടിപ്പിക്കുകയാണ്. സമൂഹമാധ്യമങ്ങൾ വഴി കോടികളുടെ പണപ്പിരിവിനാണ് ഇവർ ശ്രമിക്കുന്നത്.ഇത്തരം പണപ്പിരിവ് തട്ടിപ്പാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടും പിന്മാറിയിട്ടില്ല. നിമിഷപ്രിയയുടെ മോചന നീക്കം തന്നെ പ്രതിസന്ധിയിലാകുന്ന സാഹചര്യമാണ് തുടരുന്നതെന്നാണ് വിവരം. കേന്ദ്ര സർക്കാരിന് മാത്രമെ ഇനിയെന്തെങ്കിലും ചെയ്യാനാകൂവെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഉൾപ്പടെയുള്ളവർ വ്യക്തമാക്കി.നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയതിന് ശേഷം തുടർ നടപടികളിൽ അനിശ്ചിതത്വം തുടരുകയാണ്. ദിയാധനം സംബന്ധിച്ച് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ഒത്തുതീർപ്പിൽ എത്തിയിട്ടില്ല. ഇതിനിടെയാണ് ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ കെ എ പോൾ വിഷയത്തിലേക്ക് കടന്നുവന്നത്. നിമിഷപ്രിയക്ക് വേണ്ടി ആക്ഷൻ കൗൺസിൽ ഒരുഭാഗത്ത് ശക്തമായ ഇടപെടൽ നടത്തുമ്പോൾ പോളിന് പിന്തുണ നൽകുന്ന സമീപനമാണ് നിമിഷപ്രിയയുടെ ഭാർത്താവ് ടോമി സ്വീകരിക്കുന്നത്. അതിനാൽ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്നും അറിയിച്ചിരുന്നു.ആക്ഷൻ കൗൺസിലിനെതിരെ നിലപാട് സ്വീകരിക്കുന്ന ആളാണ് കെ എ പോൾ. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഇടപെടലുകളിൽ നിന്ന് കാന്തപുരത്തേയും അഡ്വ. സുഭാഷ് ചന്ദ്രനേയും വിലക്കണം എന്നാവശ്യപ്പെട്ട് കെ എ പോൾ കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഇത്തരത്തിൽ നിലപാട് സ്വീകരിക്കുന്ന പോളിനൊപ്പം നിമിഷപ്രിയയുടെ കുടുംബം നിലകൊള്ളുന്ന സാഹചര്യത്തിൽ ഇനിയും മുന്നോട്ടുപോകേണ്ടതില്ലെന്നാണ് ആക്ഷൻ കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കുന്നത്.നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക പ്രധാനമന്ത്രിയുടെ ഫണ്ടിൽനിന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് മുൻപ് കെ എ പോൾ പോസ്റ്റ് പങ്കുവെച്ചിരുന്നു. നിമിഷപ്രിയയെ ഇത്ര കാലം മോചിപ്പിക്കാത്തതിൽ വിദേശകാര്യമന്ത്രി മറുപടി പറയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിമിഷപ്രിയക്ക് വേണ്ടി എന്ത് ചെയ്തുവെന്നും ഇയാൾ ചോദിച്ചിരുന്നു. 11 വർഷമായി ഭരിക്കുന്ന മോദിക്ക് എന്തുകൊണ്ട് നിമിഷപ്രിയയെ മോചിപ്പിക്കാൻ കഴിഞ്ഞില്ല. നിമിഷപ്രിയ വിഷയത്തിൽ എന്ത് നിലപാടാണ് സർക്കാരുകൾ സ്വീകരിച്ചതെന്നും കെ എ പോൾ ചോദിച്ചിരുന്നു. നിമിഷപ്രിയയുടെ മോചനത്തിനെന്ന പേരിൽ കെ എ പോൾ വ്യാജപണപ്പിരിവ് നടത്തുന്നതായി നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ആക്ഷൻ കൗൺസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ കെ എ പോൾ തള്ളിക്കളയുകയാണ് ചെയ്തത്.

Related Posts

‘ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി
Latest News

‘ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

August 29, 2026
60
നേപ്പാൾ ദുരന്തം; മരിച്ചവരുടെ എണ്ണം 600 ആയി, 2400 പേരെ കാണാനില്ല, തെരച്ചിലിനായി ഇന്ത്യൻ സംഘവും
National

നേപ്പാൾ ദുരന്തം; മരിച്ചവരുടെ എണ്ണം 600 ആയി, 2400 പേരെ കാണാനില്ല, തെരച്ചിലിനായി ഇന്ത്യൻ സംഘവും

August 29, 2026
67
ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
National

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

August 25, 2026
116
റെയിൽവേയിൽ 3993 ജൂനിയർ എൻജിനിയർ; കേരളത്തിൽ നൂറിലധികം ഒഴിവുകൾ
Jobs

റെയിൽവേയിൽ 3993 ജൂനിയർ എൻജിനിയർ; കേരളത്തിൽ നൂറിലധികം ഒഴിവുകൾ

August 19, 2026
80
കൊല്‍ക്കത്തയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം; 9 പേര്‍ മരിച്ചു
National

കൊല്‍ക്കത്തയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം; 9 പേര്‍ മരിച്ചു

August 19, 2026
48
ദുരന്ത പ്രതികരണനിധിയിൽ 53 ശതമാനവും ചെലവിടാതെ കേന്ദ്രം;കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനി
Kerala

ദുരന്ത പ്രതികരണനിധിയിൽ 53 ശതമാനവും ചെലവിടാതെ കേന്ദ്രം;കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനി

August 19, 2026
122
Next Post
മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം; ആശങ്ക കൂടുന്നു

മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം; ആശങ്ക കൂടുന്നു

Recent News

റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറുപ്പിച്ചു; തമിഴ്‌നാട്ടില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറുപ്പിച്ചു; തമിഴ്‌നാട്ടില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

August 30, 2026
7
ആറന്മുള ഉത്രട്ടാതി വള്ളംകളി; ഹാട്രിക് അടിച്ച് കോറ്റാത്തൂര്‍ കൈതക്കൊടി; മന്നംട്രോഫിയില്‍ മുത്തമിട്ട് മേലുകര

ആറന്മുള ഉത്രട്ടാതി വള്ളംകളി; ഹാട്രിക് അടിച്ച് കോറ്റാത്തൂര്‍ കൈതക്കൊടി; മന്നംട്രോഫിയില്‍ മുത്തമിട്ട് മേലുകര

August 30, 2026
3
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി; ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്ന്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 768 ആയി; ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്ന്

August 30, 2026
3
എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടന്നു

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടന്നു

August 30, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025