കൊച്ചി: അതിജീവിതയുടെയും WCCയുടെയും തിരിച്ചുവരവ് ചർച്ചയായില്ലെന്ന് ശ്വേത മേനോൻ. മെമ്മറി കാർഡ് വിഷയം അന്വേഷിക്കണമെന്ന് ആവശ്യമുയർന്നുവെന്നും ചർച്ചയ്ക്ക് ശേഷം അത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ആ വിഷയം അന്വേഷിക്കാൻ ഒരു പ്രത്യേക സമിതി വേണമെന്നും അടുത്ത യോഗത്തിൽ അത് തീരുമാനിക്കുമെന്നും ശ്വേത പറഞ്ഞു.അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എല്ലാവരും അതിജീവിതയ്‌ക്കൊപ്പമാണെന്നും സംഘടനയിലേക്ക് തിരിച്ചുവരട്ടെയെന്നും ശ്വേത റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു.പുതിയ ഭാരവാഹികളുടെ തെരഞ്ഞടുപ്പിന് ശേഷം അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ആദ്യ എക്സിക്യൂട്ടിവ് ഇന്ന് ചേർന്നിരുന്നു. എക്സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനങ്ങൾ പ്രസിഡന്റ് മാധ്യമങ്ങളോടും പങ്കുവച്ചു. പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവർ യോഗത്തിന് എത്തി. കമ്മിറ്റി അംഗങ്ങളും അഭിനേതാക്കളും യോഗത്തിൽ പങ്കെടുത്തു.











