• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നിരത്തിന് ഏഴഴകായി പുതിയ കെ എസ് ആര്‍ ടി സി ബസുകള്‍; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് നിര്‍വഹിക്കും

cntv team by cntv team
August 21, 2025
in Kerala
A A
0
SHARES
200
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെ എസ് ആര്‍ ടി സി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കെ എസ് ആര്‍ ടി സിയിലെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും ഇന്നുണ്ടാകും. അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ബസുകളാണ് നിരത്തിലെത്തുന്നത്.

സൗകര്യത്തിലും ഭംഗിയിലും സ്വകാര്യ ബസുകളെ മറികടക്കുന്ന ബസുകള്‍ നിരത്തില്‍ ഇറക്കുകയാണ് കെ എസ് ആര്‍ ടി സി. ബിഎസ് 6 വിഭാഗത്തിലുള്ള അത്യാധുനിക ബസുകളാണ് ഇന്ന് നിരത്തില്‍ ഇറങ്ങുക. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, ലിങ്ക്, വോള്‍വോ, എ സി സീറ്റര്‍ കം സ്ലീപ്പര്‍, എ സി സ്ലീപ്പര്‍, എ സി സീറ്റര്‍, മിനി ബസ് എന്നീ വിഭാഗത്തിലാണ് പുതിയ ബസുകള്‍.വോള്‍വോയില്‍ സഞ്ചരിക്കാന്‍ നടന്‍ മോഹന്‍ലാലും എത്തും. ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ചായിരിക്കും പുതിയ ലിങ്ക് സര്‍വീസുകള്‍. സീറ്റര്‍ കം സ്ലീപ്പര്‍, സ്ലീപ്പര്‍ ബസുകള്‍ എന്നിവയുടെ ബോഡിയില്‍ കേരളീയ തനിമ വിളിച്ചോതി, ദേശീയപതാകയുടെ കളര്‍ തീമില്‍ കഥകളി ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. പുഷ്ബാക്ക് സംവിധാനത്തിനൊപ്പം രണ്ട് നിറത്തിലുള്ള ലെതര്‍ സീറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസിനും വ്യത്യസ്ത നിറമാണ്. വൈഫൈ കണക്ഷന്‍ നല്‍കാവുന്ന ടി വി, പുറത്തും അകത്തുമായി കാമറകള്‍ എന്നിവ എല്ലാ ബസിലുമുണ്ടാകും. ഒമ്പത് മീറ്ററിന്റേതാണ് മിനി ബസുകള്‍. തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബസ്സുകളുടെ ഫ്ലാഗ്ഓഫ് നിര്‍വഹിക്കും. നാളെ മുതല്‍ ഞായര്‍ വരെ കനകക്കുന്നില്‍ നടക്കുന്ന എക്‌സ്‌പോയില്‍ ബസുകള്‍ പ്രദര്‍ശിപ്പിക്കും

Related Posts

മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം; 19 കാരന് ദാരുണാന്ത്യം
Kerala

മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം; 19 കാരന് ദാരുണാന്ത്യം

September 29, 2026
1
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം
Business

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
59

3
‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി
Kerala

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി

September 29, 2026
47
വീട്ടുവളപ്പിൽ ചിതയൊരുക്കി കിടന്നു, തിന്നറൊഴിച്ച് സ്വയം തീകൊളുത്തി; മരണത്തിൽ കേസെടുത്ത് പോലീസ്
Kerala

വീട്ടുവളപ്പിൽ ചിതയൊരുക്കി കിടന്നു, തിന്നറൊഴിച്ച് സ്വയം തീകൊളുത്തി; മരണത്തിൽ കേസെടുത്ത് പോലീസ്

September 29, 2026
110
സംസ്ഥാനത്ത് മഴ തുടരും; നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് മഴ തുടരും; നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

September 29, 2026
15
Next Post
ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമെന്ന നേട്ടത്തിൽ കേരളം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമെന്ന നേട്ടത്തിൽ കേരളം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

Recent News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

September 29, 2026
1
മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം; 19 കാരന് ദാരുണാന്ത്യം

മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം; 19 കാരന് ദാരുണാന്ത്യം

September 29, 2026
1
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
59
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

September 29, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025