ചങ്ങരംകുളം:പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ 1500 ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി കക്കിടിപ്പുറം മഹല്ല് കമ്മിറ്റിയായ ഫലാഹുൽ ഇസ്‌ലാം സഭയും പൂർവ്വ വിദ്യാർത്ഥി സംഘടന ഫലാഹുൽ മുസ്‌ലിമീൻ സ്റ്റുഡൻ്റ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിനിൻ്റെ പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു.മഹല്ല് പ്രസിഡൻ്റ് കെ വി അഷ്റഫ് സഅദി സ്വഗത സംഘം ചെയർമാൻ അൻവർ കെവി ക്ക് നൽകി പ്രകാശനം ചെയ്തു.ഉദ്ഘാടന മൗലിദ് ജൽസ കൗമാര സംഗമം, അവാർഡ് ദാനം, പ്രാദേശിക ഇശ്ഖ് മജ്ലിസുകൾ, ഗൃഹ സന്ദർശനവും ഉദ്ബോധനവും,മീലാദ് ഘോഷയാത്ര, മദ്റസാ വിദ്യാർത്ഥികളുടെയും ദർസ് വിദ്യാർത്ഥികളുടെയും കലാപരിപാടികൾ,മുതിർന്നവരുടെ സംഗമം തുടങ്ങിയ വിപുലമായ പരിപാടികളാണ് റബീഉൽ അവ്വൽ 1 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ ക്യാമ്പയിനിൻ്റെ ഭാഗമായി നടക്കുന്നത്.മഹല്ല് ജനറൽ സെക്രട്ടറി ഉമർ തലാപ്പിൽ വൈസ് പ്രസിഡൻ്റ് സഫ്‌വാൻ നദ്‌വി, പ്രോഗ്രാം കോർഡിനേറ്റർ ജാഫർ കക്കിടിപ്പുറം,എഫ് എം എസ് എ പ്രസിഡൻ്റ് കെവി മൊയ്തീൻ കുട്ടി,ജനറൽ സെക്രട്ടറി കെവി ജലീൽ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ ,എഫ് എം എസ് എ പ്രതിനിധികൾ, മദ്റസ അധ്യാപകർ വിദ്യാർത്ഥികൾ പങ്കെടുത്തു