ചങ്ങരംകുളം:പന്താവൂർ യൂണിറ്റ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അടാട്ട് വാസുദേവൻ ദേശീയപതാക ഉയർത്തി. ഹുറൈർ കൊടക്കാട്ട് അധ്യക്ഷത വഹിച്ചു. ആലങ്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രഞ്ജിത്ത് അടാട്ട്,കെ.വി.സിദ്ദീഖ്,എൻ.വി. ബാവ മുസലിയാർ,സി.പി. അബ്ദുപ്പ,കുഞ്ഞിപ്പ പന്താവൂർ എന്നിവർ പ്രസംഗിച്ചു.’ഒരുമ പന്താവൂർ ‘സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം അടാട്ട് വാസുദേവൻ ഉദ്ഘാടനം ചെയ്തു.പിജി ഷമ്മി അധ്യക്ഷത വഹിച്ചു.എം.ഹരിദാസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.