ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ കൃത്രിമം കാട്ടാനുപയോഗിക്കുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ബംഗലൂരുമണ്ഡലത്തിലുണ്ടായത് ഉദ്യോഗസ്ഥവീഴ്ചയല്ല. വ്യക്തമായ ഗൂഢാലോചനയാണ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീഴ്ചയ്ക്കെതിരെ ഡിഎംകെ തോളോട് തോൾ ചേർന്ന് പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
“ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ അവരുടെ വോട്ടെടുപ്പ് കൃത്രിമ സംവിധാനമാക്കി മാറ്റി. ബെംഗളൂരുവിലെ മഹാദേവപുരയിൽ സംഭവിച്ചത് ഭരണപരമായ വീഴ്ചയല്ല; ജനങ്ങളുടെ വിധി മോഷ്ടിക്കാനുള്ള ഗൂഢാലോചനയാണിത്.”- സ്റ്റാലിൻ എക്‌സിൽ കുറിച്ചു. ഈ പോരാട്ടത്തിൽ ഡിഎംകെ തോളോട് തോൾ ചേർന്ന് നിൽക്കുന്നു.ഇന്ത്യയുടെ ജനാധിപത്യത്തെ ബിജെപി പട്ടാപ്പകൽ കൊള്ളയടിക്കുമ്പോൾ ഞങ്ങൾ നിശബ്ദരായി നോക്കിനിൽക്കില്ല. എല്ലാ സംസ്ഥാനങ്ങൾക്കും പൂർണ്ണമായ മെഷീൻ റീഡബിൾ വോട്ടർ പട്ടിക ഉടൻ പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു, കൂടാതെ നമ്മുടെ ജനാധിപത്യത്തിന്റെ ഈ അട്ടിമറിയെക്കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.